ഡൽഹിയിലെ നിരവധി സ്ഥലങ്ങളിൽ പൊലീസ് സേനയും പ്രതിഷേധിച്ച കർഷകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിനാൽ നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിർത്തണമെന്നും ഡൽഹി പോലീസ് കർഷകരോട് അഭ്യർത്ഥിച്ചു. ട്രാക്ടർ റാലി പരേഡിനായി മുൻകൂട്ടി തീരുമാനിച്ച റൂട്ടുകളിലേക്ക് തിരിച്ചുപോകാനും പോലീസ് കർഷകരോട് ആവശ്യപ്പെട്ടു.
നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിർത്തണമെന്നും പ്രതിഷേധിക്കുന്ന കർഷകരോട് അഭ്യർത്ഥിക്കുന്നതായി അഡീഷണൽ പിആർഒ അനിൽ മിത്തൽ പറഞ്ഞു. ട്രാക്ടർ പരേഡ് അനുവദനീയമായ വഴിയിൽ നിന്ന് വ്യതിചലിച്ച് രാജ്പത്തിലേക്ക് നീങ്ങാനുള്ള ശ്രമത്തിൽ ഐടിഒ ഉൾപ്പെടെയുള്ള നഗരത്തിന്റെ ഭാഗങ്ങളിൽ സംഘർഷമുണ്ടായിരുന്നു. തുടർന്ന് പോലീസ് കണ്ണീർ വാതകവും കർഷകർക്ക് നേരെ ലാത്തിചാർജും നടത്തിയിരുന്നു.
Also Read ചെങ്കോട്ടയിലേക്ക് ട്രാക്ടറോടിച്ച് കർഷകർ; പതാക നാട്ടി; ട്രാക്ടർ റാലി അക്രമാസക്തം
ഫാം നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന പ്രതിഷേധ സമരം തിരഞ്ഞെടുത്ത റൂട്ടുകളിൽ ട്രാക്ടർ പരേഡായി നടത്താൻ ഡൽഹി പോലീസ് അനുമതി നൽകിയിരുന്നു. എന്നാൽ ഡൽഹിയിലേക്ക് പോകാൻ കർഷകർ തീരുമാനിച്ചതോടെയാണ് കുഴപ്പങ്ങൾ ഉടലെടുത്തത്.
ട്രാക്ടർ പരേഡിന് അനുവദിച്ച സമയത്തിന് വളരെ മുമ്പുതന്നെ വിവിധ അതിർത്തി സ്ഥലങ്ങളിൽ നിന്ന് മാർച്ച് ആരംഭിച്ച കർഷകർ സെൻട്രൽ ഡൽഹിയിലെ ഐടിഒയിലെത്തി ല്യൂട്ടീൻ മേഖലയിലേക്ക് പോകാൻ ശ്രമിച്ചു. ഐടിഒയിൽ പ്രതിഷേധക്കാർ വടികൊണ്ട് പൊലീസുമായി ഏറ്റുമുട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Farmers protest, Tractor