കർഷക സമരം; അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള ഉത്തരവ് ഉടൻ പാലിക്കണമെന്ന് ട്വിറ്ററിനോട് കേന്ദ്ര സർക്കാർ

Last Updated:

#ModiPlanningFarmerGenocide എന്ന ഹാഷ്‌ടാഗിൽ നടക്കുന്ന തെറ്റായ പ്രചരണം ഉൾപ്പടെയുള്ള ഉള്ളടക്കം നീക്കം ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്.

ന്യൂഡൽഹി: കർഷക സമരത്തിന് പിന്തുണയേറുന്ന വിധം രാജ്യത്ത് കർഷക വംശഹത്യ നടക്കുകയാണെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങൾക്ക് പിന്നിലുള്ള അക്കൌണ്ടുകൾ ഉടൻ നീക്കം ചെയ്യാൻ ട്വിറ്ററിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. #ModiPlanningFarmerGenocide എന്ന ഹാഷ്‌ടാഗിൽ നടക്കുന്ന തെറ്റായ പ്രചരണം ഉൾപ്പടെയുള്ള ഉള്ളടക്കം നീക്കം ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. ഇത്തരം പ്രചാരണങ്ങൾ വിദ്വേഷമുണ്ടാക്കുന്നതും വസ്തുതാപരമായി തെറ്റുമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു.
അടിസ്ഥാനരഹിതമായ കാരണങ്ങളാൽ സമൂഹത്തിൽ ദുരുപയോഗം ചെയ്യാനും സംഘർഷവും പിരിമുറുക്കവും സൃഷ്ടിക്കാൻ ഇത് പ്രചോദനകരമാകും. രാജ്യത്ത് കർഷക വംശഹത്യയാണെന്ന പ്രചാരണം ആവിഷ്കാര സ്വാതന്ത്ര്യമല്ല. ഇത് നിയമവാഴ്ചയ്ക്കു ഭീഷണിയാണ്. റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനം അക്രമത്തിന് സാക്ഷ്യം വഹിച്ചിരുന്നു.
You May Also Like- Farmers protest| റിഹാന മാത്രമല്ല, കർഷക സമരത്തെ പിന്തുണച്ച് ഗ്രെറ്റ തുൻബർഗും
ട്വിറ്റർ ഒരു ഇടനിലക്കാരനാണ്, അവർ സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണ്. അങ്ങനെ ചെയ്യാൻ വിസമ്മതിക്കുന്നത് ശിക്ഷാ നടപടിയെ ക്ഷണിച്ചുവരുത്തും. സർക്കാരിന് പൊതു നിലപാടുണ്ടെന്നും അധികാരികളുടെ അവകാശങ്ങൾ എന്താണെന്നും ഭരണഘടനാ ബെഞ്ചുകൾ ഉൾപ്പെടെ അര ഡസനിലധികം സുപ്രീം കോടതി വിധിന്യായങ്ങൾ ട്വിറ്ററിന് സർക്കാർ നൽകിയ നോട്ടീസ് ചൂണ്ടിക്കാണിക്കുന്നു.
advertisement
ട്വിറ്റർ ഒരു ഇടനിലക്കാരൻ എന്ന നിലയിൽ അധികാരികളുടെ സംതൃപ്തി അനുസരിച്ച് നിർദ്ദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥമാണ്, രാജ്യത്തെ പൊതു രീതി പാളം തെറ്റിക്കുന്നതിലുള്ള സ്വാധീനത്തെക്കുറിച്ച് അധികാരികളുടെ സംതൃപ്തിയെച്ചൊല്ലി ട്വിറ്ററിന് അപ്പീൽ അതോറിറ്റിയായി ഇരിക്കാൻ കഴിയില്ല. അത് ഒരു ഇടനിലക്കാരൻ മാത്രമാണ്. ട്വിറ്ററിന് കോടതിയുടെ പങ്ക് ഏറ്റെടുക്കാനും അനുസരിക്കാത്തതിനെ ന്യായീകരിക്കാനും കഴിയില്ല. സർക്കാർ ഉത്തരവുകൾ പാലിക്കാത്തതിന് ട്വിറ്റർ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
advertisement
രാജ്യത്തെ ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് പിന്തുണയുമായി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ ത​ന്നെ ട്വിറ്ററിൽ ഹാഷ് ടാഗ് പ്രചരണങ്ങൾ വന്നതോടെയാണ് സർക്കാർ കർശന നിലപാടെടുക്കുന്നത്. സെ​ന്‍​സേ​ഷ​ണ​ലി​സ്റ്റ് ഹാ​ഷ് ടാ​ഗു​ക​ളും ക​മ​ന്‍റു​ക​ളും സെ​ലി​ബ്രി​റ്റി​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത് ഉ​ത്ത​ര​വാ​ദി​ത്ത​പ​ര​മ​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചിരുന്നു. “പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ത്തി​നെ​തി​രേ ക​ര്‍​ഷ​ക​രി​ല്‍ ചെ​റി​യൊ​രു വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മാ​ണ് ആ​ശ​യ​ങ്ക​യു​ള്ള​ത്. നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത് ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​യി​ലെ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മ​ര​ത്തെ കാ​ണേ​ണ്ട​തു​ണ്ട്” കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.
advertisement
അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ല്‍ പി​ന്തു​ണ​യുമായി എത്തിയത് പോ​പ് ഗാ​യി​ക റി​ഹാ​ന, അ​ന്താ​രാ​ഷ്ട്ര പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ഗ്രേ​റ്റ തു​ന്‍​ബെ​ര്‍​ഗ്, ക​മ​ല ഹാ​രി​സി​ന്‍റെ മ​രു​മ​ക​ളാ​യ മീ​നാ ഹാ​രി​സ് , നടി മിയ ഖലീഫ എ​ന്നി​വരാണ് .
മലയാളം വാർത്തകൾ/ വാർത്ത/India/
കർഷക സമരം; അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള ഉത്തരവ് ഉടൻ പാലിക്കണമെന്ന് ട്വിറ്ററിനോട് കേന്ദ്ര സർക്കാർ
Next Article
advertisement
മൗദൂദിയെ ജനകീയമാക്കാന്‍ സോളിഡാരിറ്റി; തിരഞ്ഞടുപ്പിൽ കോൺഗ്രസിന് തലവേദനയാകുമോ ജമാ അത്തെ ഇസ്ലാമി നീക്കം?
മൗദൂദിയെ ജനകീയമാക്കാന്‍ സോളിഡാരിറ്റി; തിരഞ്ഞടുപ്പിൽ കോൺഗ്രസിന് തലവേദനയാകുമോ ജമാ അത്തെ ഇസ്ലാമി നീക്കം?
  • സോളിഡാരിറ്റി മൗദൂദിയുടെ പ്രത്യയശാസ്ത്രം ജനകീയമാക്കാൻ മലപ്പുറത്ത് സംവാദം സംഘടിപ്പിക്കുന്നു.

  • ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നീക്കം യുഡിഎഫിന് സഹായകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

  • ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സൂചന.

View All
advertisement