പോപ് താരം റിഹാനയും പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ മിയ ഖലീഫയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കർഷക സമരത്തിന്റെ ചിത്രം പങ്കുവെച്ചാണ് മിയ പ്രതികരിച്ചിരിക്കുന്നത്.
ഡൽഹിയിൽ എന്ത് മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഡൽഹിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചെന്നും ട്വീറ്റിൽ മിയ ഖലീഫ പറയുന്നു. റിഹാനയുടേയും ഗ്രെറ്റയുടേയുംകർഷക സമരത്തെ കുറിച്ചുള്ള ട്വീറ്റുകൾ ചർച്ചായകുന്നതിനിടയിലാണ് മിയയുടേയും ട്വീറ്റ് വരുന്നത്.
കടുത്ത ഭാഷയിൽ തന്നെയാണ് മിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. സമരം നടത്തുന്നവർ പെയ്ഡ് ആക്ടേർസ് ആണെന്ന ആരോപണത്തെയും മറ്റൊരു ട്വീറ്റിലൂടെ മിയ പരിഹസിക്കുന്നു.
ട്വിറ്ററിൽ റിഹാനയും ഗ്രെറ്റയും മിയയും കർഷക സമരവും ട്രെന്റിങ് ഹാഷ്ടാഗാണ്.
“Paid actors,” huh? Quite the casting director, I hope they’re not overlooked during awards season. I stand with the farmers. #FarmersProtestpic.twitter.com/moONj03tN0
റിഹാനയുടെ കർഷക സമരത്തെ കുറിച്ചുള്ള ട്വീറ്റ് വൈറലായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഗ്രേറ്റയും പിന്തുണ അറിയിച്ച് എത്തയത്. ട്വീറ്റിനൊപ്പം കർഷക സമരത്തെ കുറിച്ചുള്ള സിഎൻഎൻ വാർത്തയും ഗ്രേറ്റ പങ്കുവെച്ചിട്ടുണ്ട്.
കർഷക സമരം നടക്കുന്ന സ്ഥലത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചു എന്ന വാർത്തയാണ് പ്രമുഖർ പങ്കുവെച്ചിരിക്കുന്നത്. എന്തുകൊണ്ട് നമ്മൾ ഇതിനെ കുറിച്ച് സംസാരിക്കുന്നില്ലെന്നായിരുന്നു വാർത്ത പങ്കുവെച്ച് റിഹാനയുടെ ട്വീറ്റ്. ഒപ്പം #FarmersProtest എന്ന ഹാഷ്ടാഗും ചേർത്തിരുന്നു. ഇന്ത്യയിൽ നടക്കുന്ന കർഷ സമരത്തിനൊപ്പം നിൽക്കുന്നു എന്ന് ഗ്രേറ്റ ട്വീറ്റ് ചെയ്തു.
റിഹാനയടക്കമുള്ള ലോകപ്രശസ്തരായ പ്രമുഖർ കർഷക സമരത്തെ കുറിച്ചുള്ള വാർത്ത പങ്കുവച്ചതോട ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധത്തിന് കൂടുതൽ ആളുകളുടെ ശ്രദ്ധയിൽപ്പെടുമെന്നാണ് പലരുടേയും അഭിപ്രായം. ഈ വിഷയം ഉയർത്തിക്കാട്ടിയതിന് പലരും റിഹാനയ്ക്കും നന്ദി അറിയിച്ചിട്ടുമുണ്ട്.
കർഷക സമരത്തെ പിന്തുണച്ച ബോളിവുഡ് താരം ദിൽജിത്ത് ദോസൻജ്, അടക്കമുള്ളവർ റിഹാനയ്ക്ക് നന്ദിയും അറിയിച്ച് രംഗത്തെത്തി. അതേസമയം, റിഹാനയുടെ ട്വീറ്റ് വന്നതിന് പിന്നാലെ താരത്തെ വിമർശിച്ച് ബോളിവുഡ് നടി കങ്കണ റണൗത്തും രംഗത്തെത്തിയിരുന്നു.
കർഷക സമരത്തിന്റെ തുടക്കം മുതൽ അതിനെ എതിർക്കുന്ന താരമാണ് കങ്കണ റണൗത്ത്. കർഷകരല്ല രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണ് പ്രതിഷേധിക്കുന്നതെന്നും അതിനാലാണ് ആരും സംസാരിക്കാത്തത് എന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്.