രാമനവമി ദിനത്തില്‍ അയോധ്യ രാമക്ഷേത്രത്തിൽ 1,11,111 കിലോഗ്രാം ലഡ്ഡു എത്തിക്കും: ദേവ്‌രാഹ ഹാന്‍സ് ബാബ ട്രസ്റ്റ്
- Published by:meera_57
- news18-malayalam
Last Updated:
ജനുവരി 22 ന് നടന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ട ചടങ്ങിലേക്ക് 40000 കിലോഗ്രാം ലഡ്ഡുവാണ് ദേവ്‌രാഹ ഹാന്‍സ് ബാബ ആശ്രമം പ്രസാദമായി വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു
രാമനവമി ദിനത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തില്‍ എത്തുക 1,11,111 കിലോഗ്രാം ലഡ്ഡു എന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ 17നാണ് രാമനവമി. ഈ ദിവസം ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് പ്രസാദമായി ലഡ്ഡു വിതരണം ചെയ്യും. ദേവ്‌രാഹ ഹാന്‍സ് ബാബ ട്രസ്റ്റാണ് രാമക്ഷേത്രത്തിലേക്ക് ലഡ്ഡു എത്തിക്കുന്നത്. ട്രസ്റ്റ് അധ്യക്ഷന്‍ അതുല്‍ കുമാര്‍ സക്‌സേനയാണ് ഇക്കാര്യം അറിയിച്ചത്.
കാശി വിശ്വനാഥ ക്ഷേത്രം, തിരുപ്പതി ബാലാജി ക്ഷേത്രം എന്നിങ്ങനെ രാജ്യത്തെ മിക്കവാറും ക്ഷേത്രങ്ങളിലേക്കും ലഡ്ഡു വിതരണം ചെയ്യാറുണ്ടെന്നും സക്‌സേന പറഞ്ഞു.
ജനുവരി 22 ന് നടന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ട ചടങ്ങിലേക്ക് 40000 കിലോഗ്രാം ലഡ്ഡുവാണ് ദേവ്‌രാഹ ഹാന്‍സ് ബാബ ആശ്രമം പ്രസാദമായി വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായതോടെ ആഗോള തലത്തില്‍ തന്നെ അയോധ്യയെ ഒരു തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. പ്രധാന ക്ഷേത്രത്തിന്റെ ആദ്യ നില മാത്രമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ജനുവരി 22 ന് തുറന്നത്. ക്ഷേത്രത്തിന്റെ മറ്റ് പണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും രണ്ടാം നിലയുടെ പണി പുരോഗമിക്കുകയാണെന്നും രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ട്രഷററായ സ്വാമി ഗുരുദേവ് ഗിരിജി പറഞ്ഞിരുന്നു.
advertisement
പ്രാണപ്രതിഷ്ടയ്ക്ക് പിന്നാലെ നിരവധി പ്രമുഖർ അയോധ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. മകള്‍ മാള്‍ട്ടി മേരിയ്ക്കും ഭര്‍ത്താവ് നിക്ക് ജൊനാസിനും ഒപ്പം പ്രിയങ്ക ചോപ്രയും കുടുംബവും അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു. ഭര്‍ത്താവിനും മകള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് പ്രിയങ്ക ക്ഷേത്രത്തിലെത്തിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 15, 2024 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രാമനവമി ദിനത്തില്‍ അയോധ്യ രാമക്ഷേത്രത്തിൽ 1,11,111 കിലോഗ്രാം ലഡ്ഡു എത്തിക്കും: ദേവ്‌രാഹ ഹാന്‍സ് ബാബ ട്രസ്റ്റ്