സിബിഐ മേധാവി സ്ഥാനത്തേക്കുള്ള പട്ടികയില്‍ ലോക്നാഥ് ബഹ്റയും

Last Updated:
ന്യൂഡല്‍ഹി: പുതിയ സിബിഐ മേധാവിയുടെ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഐപി എസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ കേരള ഡിജിപി ലോക്നാഥ് ബഹ്റയും. 34 ഉദ്യോഗസ്ഥരുടെ പട്ടികയില്‍ നിന്ന് 17 പേരുടെ സാധ്യതാ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. 1983, 84, 85 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരെയാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്.
സീനിയോറിറ്റിയും അഴിമതി വിരുദ്ധ കേസുകള്‍ അന്വേഷിച്ച് തെളിയിച്ചതിലെ മികവും പരിഗണിച്ചാണ് 1985 ബാച്ചില്‍ നിന്നും കേരള ഡിജിപി ലോക്നാഥ് ബഹ്റയെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. 2002 ലെ ഗുജറാത്ത് കലാപ കേസില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വൈ സി മോഡിയും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.
Also Read:  പള്ളി പൊളിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഒരു വിഭാഗം വിശ്വാസികള്‍ കുര്‍ബാന തടഞ്ഞു
അതേ സമയം 34 പേരുടെ പട്ടികയില്‍ ഉണ്ടായിരുന്ന സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന പട്ടിക ചുരുക്കിയപ്പോള്‍ പുറത്തായി. ഡല്‍ഹി പൊലീസ് കമ്മീഷ്ണര്‍ അമൂല്യ പട്നായിക്ക്, ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിംഗ്, ആഭ്യന്തര മന്ത്രാലയം സ്പെഷല്‍ സെക്രട്ടറി റിന മിത്ര, സിആര്‍പിഎഫ് ഡിജി രാജീവ് റായ് ബട്ട്നാഗര്‍ എന്നവരും പരിഗണനയിലുണ്ട്.
advertisement
Dont Miss: മുത്തലാഖ്: കുഞ്ഞാലിക്കുട്ടി നേരിടുന്നത് അഗ്നി പരീക്ഷ; പാർട്ടിക്കുള്ളിൽ നിന്നും ഇതാദ്യം
ദേശീയ സുരക്ഷ ഏജന്‍സി, ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച്, ബിഎസ്എഫ്, സശസ്ത്ര സീമാ ബല്‍ എന്നിവയുടെ ഡയറക്ടര്‍ ജനറല്‍മാരും സാധ്യത പട്ടികയിലുണ്ട്. ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ പട്ടിക കേന്ദ്ര വിജിലന്‍സ് കമ്മീഷ്ണറുടെ അടക്കം വിദഗ്ദാഭിപ്രായമാരായാന്‍ അയച്ചു. നിലവിലെ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ കാലാവധി 2019 ഫെബ്രുവരി 1 നാണ് അവസാനിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/India/
സിബിഐ മേധാവി സ്ഥാനത്തേക്കുള്ള പട്ടികയില്‍ ലോക്നാഥ് ബഹ്റയും
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement