പുതിയ തൊഴില്‍ നിയമം വരുമ്പോൾ കൈയിൽ കിട്ടുന്ന ശമ്പളം കുറയുമോ?
- Published by:meera_57
- news18-malayalam
Last Updated:
15,000 രൂപ എന്ന അടിസ്ഥാന വേതന പരിധിയ്ക്ക് മുകളിലുള്ള പിഎഫ് പങ്കാളിത്തം നിര്‍ബന്ധിതമല്ല ഓപ്ഷണലാണെന്നും മന്ത്രാലയം
പുതിയ തൊഴില്‍ നിയമങ്ങള്‍ (New Labour Codes) നടപ്പാക്കുമ്പോള്‍ കൈയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ കുറവുണ്ടാകുമോയെന്ന ആശങ്കയിലായിരുന്നു പല ജീവനക്കാരും. എന്നാല്‍ ഈ ആശങ്കകള്‍ക്ക് വിശദീകരണം നൽകിയിരിക്കുകയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം.
പ്രോവിഡന്റ് ഫണ്ടില്‍ (പിഎഫ്) വരുന്ന കിഴിവ് നിയമപരമായി നിശ്ചയിച്ചിട്ടുള്ള വേതന പരിധിയില്‍ ആണെങ്കില്‍ ജീവനക്കാര്‍ക്ക് കൈയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ കുറവ് വരില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. 15,000 രൂപ എന്ന അടിസ്ഥാന വേതന പരിധിയ്ക്ക് മുകളിലുള്ള പിഎഫ് പങ്കാളിത്തം നിര്‍ബന്ധിതമല്ല ഓപ്ഷണലാണെന്നും മന്ത്രാലയം വിശദമാക്കി. അതയാത്, നിയമപരമായ പരിധിക്കപ്പുറം അധിക പിഎഫ് വിഹിതം നല്‍കാന്‍ ജീവനക്കാരനെ നിര്‍ബന്ധിക്കാന്‍ കമ്പനിക്ക് കഴിയില്ല. ഇത് സ്വമേധയ എടുക്കേണ്ട തീരുമാനമാണ്.
പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ മൊത്തം ശമ്പളത്തിന്റെ 50 ശതമാനം അടിസ്ഥാന ശമ്പളമായി നിശ്ചയിക്കുന്നതോടെ കൈയ്യില്‍ കിട്ടുന്ന ശമ്പളം കുറയുമോ എന്നായിരുന്നു പലരുടെയും ആശങ്ക. എന്നാല്‍ പിഎഫില്‍ അടയ്ക്കുന്ന തുക നിയമപരമായി നിശ്ചയിച്ചിട്ടുള്ള 15,000 രൂപ എന്ന വേതന പരിധിയെ അടിസ്ഥാനമാക്കിയുള്ളതാണ്. അടിസ്ഥാന ശമ്പളം ഇതിനു മുകളില്‍ വന്നാലും അതിന്റെ അടിസ്ഥാനത്തില്‍ പിഎഫ് പങ്കാളിത്തം ഉയര്‍ത്തണമെന്നത് നിര്‍ബന്ധിത നിര്‍ദേശമായി പറയുന്നില്ല.
advertisement
നവംബര്‍ 21-നാണ് പുതിയ തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ തൊഴില്‍ സംസ്‌കാരത്തില്‍ വരുത്തുന്ന ഏറ്റവും വലിയ പരിഷ്‌കരണങ്ങളില്‍ ഒന്നാണിത്. 'വേതനം' എന്നതിന്റെ നിര്‍വചനത്തില്‍ വരുത്തിയ ഏകീകൃത മാറ്റമാണ് പ്രധാനപ്പെട്ട പരിഷ്‌കരണങ്ങളില്‍ ഒന്ന്. പുതിയ തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച് പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ഇഎസ്‌ഐ തുടങ്ങിയ നിയമപരമായ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ഇപ്പോള്‍ ഈ സ്റ്റാന്‍ഡേര്‍ഡ് നിര്‍വചനത്തെ അടിസ്ഥാനമാക്കി കണക്കാക്കും. ഇതനുസരിച്ച് കമ്പനികള്‍ തങ്ങളുടെ ജീവനക്കാരുടെ സിടിസി ഘടനകള്‍ പുനഃക്രമീകരിക്കേണ്ടതുണ്ട്.
advertisement
ശമ്പള വിഭജനത്തിന്റെ ഉദാഹരണം നോക്കാം
നിങ്ങളുടെ മൊത്തം ശമ്പളം 60,000 രൂപ ആണെങ്കില്‍
ബേസിക് + ഡിഎ = 20,000
അലവന്‍സ് = 40,000
തൊഴില്‍ നിയമങ്ങള്‍ക്ക് മുമ്പ്
പിഎഫ് കണക്കാക്കുന്നത് 15,000 രൂപ എന്ന നിയമപരമായ അടിസ്ഥാന വേതന പരിധിയെ അടിസ്ഥാനമാക്കിയാണ്
പിഎഫിലെ കമ്പനി വിഹിതം (15000ന്റെ 12 ശതമാനം) = 1,800
ജീവനക്കാരന്‍ അടയ്‌ക്കേണ്ട പിഎഫ് വിഹിതം = (15000ന്റെ 12 ശതമാനം) = 1,800
കൈയ്യില്‍ കിട്ടുന്ന ശമ്പളം = 56,400
advertisement
പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാകുമ്പോള്‍ വരുന്ന ശമ്പള വിഭജനം
(ശമ്പളത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ അലവന്‍സ് വരുന്നതിനാല്‍ വേതനം കണക്കാക്കുന്നതിനായി മാത്രം 10,000 രൂപ ശമ്പളത്തില്‍ ചേര്‍ക്കുന്നു)
അതായത്,
അടിസ്ഥാനശമ്പളം = 30,000
എന്നാല്‍ പിഎഫ് ഇവിടെയും കണക്കാക്കുന്നത് 15,000 രൂപ എന്ന നിയമപരമായ വേതന പരിധിയുടെ അടിസ്ഥാനത്തിലാണ്.
കമ്പനിയുടെ പിഎഫ് വിഹിതം = 1,800
ജീവനക്കാരന്റെ പിഎഫ് പങ്കാളിത്തം = 1,800
കൈയ്യില്‍ കിട്ടുന്ന ശമ്പളം = 56,400 ( മുമ്പുള്ളതു തന്നെ)
advertisement
Summary: Many employees were worried that the new labour codes would lead to a reduction in their salaries. However, the Union Labour Ministry has provided an explanation for these concerns
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 12, 2025 11:32 AM IST









