നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഷഹീൻബാഗ് വെടിവെയ്പ്പ് പ്രതി ആം ആദ്മി പാർട്ടിക്കാരനാണെന്ന് പരസ്യപ്രസ്താവന നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

  ഷഹീൻബാഗ് വെടിവെയ്പ്പ് പ്രതി ആം ആദ്മി പാർട്ടിക്കാരനാണെന്ന് പരസ്യപ്രസ്താവന നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

  രാഷ്ട്രീയം കലര്‍ത്തിയുള്ള പ്രസ്താവനകള്‍ നടത്തിയതിന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തു

  News18

  News18

  • Share this:
   ന്യൂഡൽഹി: ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത ‌യുവാവ് ആം ആദ്മി പാര്‍ട്ടി അംഗമാണെന്ന് പരസ്യപ്രസ്താവന നടത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. ക്രൈംബ്രാഞ്ച് ഡിസിപി ആയ രാജേഷ് ഡിയോക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

   Also Read- രാജ്യസഭയിൽ ഹാജരല്ല പക്ഷേ സഭ തടസ്സപ്പെടുത്തിയവരുടെ പട്ടികയിൽ പേരുണ്ട് !

   രാഷ്ട്രീയം കലര്‍ത്തിയുള്ള പ്രസ്താവനകള്‍ നടത്തിയതിന് ഇയാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തിട്ടുമുണ്ട്. വെടിവെയ്പ്പ് നടത്തിയ ആളും പിതാവും ഒരു വര്‍ഷം മുമ്പ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് കഴിഞ്ഞ ദിവസം രാജേഷ് ഡിയോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പരാമര്‍ശിക്കുന്ന പ്രസ്താവന നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കും. ഈ പ്രസ്താവന സംബന്ധിച്ച് അന്വേഷണം നടന്ന് വരികയാണ്. കൂടുതല്‍ നടപടികള്‍ അന്വേഷണത്തിന് ശേഷമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
   Published by:Rajesh V
   First published:
   )}