എട്ടാം ശമ്പള കമ്മീഷന്‍; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം എത്ര കൂടും?
- Published by:ASHLI
- news18-malayalam
Last Updated:
ഏകദേശം 1.2 കോടി കേന്ദ്ര ജീവനക്കാരും പെന്‍ഷന്‍കാരും ഫിറ്റ്‌മെന്റ് ഫാക്ടറിന്റെ കാര്യത്തില്‍ ഒരു വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ്
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനുള്ള എട്ടാം ശമ്പള കമ്മീഷന്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ശമ്പളവും പെന്‍ഷനും എത്ര വര്‍ദ്ധിക്കുമെന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് ഉയരുന്നത്. പുതിയ ഫിറ്റ്‌മെന്റ് ഫാക്ടര്‍ എത്രയായിരിക്കുമെന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് സര്‍ക്കാര്‍ ജീവനക്കാരും പെൻഷൻകാരും.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം പരിഷ്‌കരിക്കാന്‍ ഉപയോഗിക്കുന്ന ഗുണിതമാണ് ഫിറ്റ്‌മെന്റ് ഫാക്ടര്‍. ഈ ഘടകം വളരെ പ്രധാനമാണ്. ശമ്പള വര്‍ദ്ധനയും പെന്‍ഷനും എത്രയായിരിക്കുമെന്നത് ഈ ഘടകത്തെ ആശ്രയിച്ചിരിക്കുന്നു. ഇത്തവണ ശമ്പളത്തിലും ആനുകൂല്യങ്ങളിലും ഗണ്യമായ വര്‍ദ്ധനയുണ്ടാകുമെന്നാണ് ജീവനക്കാരും പെന്‍ഷന്‍കാരും പ്രതീക്ഷിക്കുന്നത്.
ഏകദേശം 1.2 കോടി കേന്ദ്ര ജീവനക്കാരും പെന്‍ഷന്‍കാരും ഫിറ്റ്‌മെന്റ് ഫാക്ടറിന്റെ കാര്യത്തില്‍ ഒരു വ്യക്തതയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
എട്ടാം ശമ്പള കമ്മീഷന്റെ വ്യവസ്ഥകള്‍ (ടേംസ് ഓഫ് റഫറന്‍സ്) വരുന്ന ആഴ്ചകളില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യവസ്ഥകളില്‍ അന്തിമ തീരുമാനമെടുക്കുന്നതോടെ എട്ടാം ശമ്പള കമ്മീഷന്‍ ചെയര്‍മാനെയും അംഗങ്ങളെയും ഉടന്‍ നിയമിക്കും. പുതിയ കമ്മീഷനില്‍ 40 പദവികളിലേക്കാണ് നിയമനം നടത്താനുള്ളത്. ഇതില്‍ ഭൂരിഭാഗവും ഡെപ്യൂട്ടേഷനിലൂടെ നികത്തുമെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം കഴിഞ്ഞ മാസം രണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
advertisement
പുതിയ ഫിറ്റ്‌മെന്റ് ഫാക്ടര്‍ എത്രയായിരിക്കും?
പുതിയ ഫിറ്റ്‌മെന്റ് ഫാക്ടര്‍ 1.92 മുതല്‍ 2.86 വരെയാകുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. തൊഴിലാളി യൂണിയനുകളും ഇക്കാര്യത്തില്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. പലരും ഇത് 2.86 ശതമാനമായി നിശ്ചയിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
ഇത്തരമൊരു പരിഷ്‌കരണത്തിന്റെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും പെന്‍ഷനും ഗണ്യമായി വര്‍ദ്ധിക്കും. എന്നിരുന്നാലും, കേന്ദ്ര സർക്കാരിന് ഇതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത കണക്കിലെടുക്കുമ്പോള്‍ ഈ ആവശ്യം നിറവേറ്റുക എന്നത് സര്‍ക്കാരിന് വെല്ലുവിളിയായി തോന്നിയേക്കാമെന്ന് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
advertisement
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം എത്ര കൂടും?
ശമ്പളം എത്രത്തോളം ഉയരുമെന്നത് ഇപ്പോഴും നിര്‍ണായകമായ ചോദ്യമാണ്. ഫിറ്റ്‌മെന്റ് ഘടകം 2.86 ആയാലും 1.92 ആയാലും അടിസ്ഥാന ശമ്പളത്തെ മാത്രമേ ബാധിക്കുകയുള്ളൂ. ഫിറ്റ്‌മെന്റ് ഘടകം 1.92 ആയി നിശ്ചയിച്ചാല്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം ഏകദേശം 34,560 രൂപയായി ഉയരും.
ഈ കണക്ക് പ്രതീക്ഷയ്‌ക്കൊത്തതാണെന്ന് തോന്നുമെങ്കിലും ഈ വര്‍ദ്ധനവിന്റെ ഒരു വലിയ തുക പെന്‍ഷന്‍കാര്‍ക്കുള്ള നിലവിലെ ഡിയര്‍നെസ് റിലീഫ് (ഡിആര്‍), ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത (ഡിഎ) എന്നിവ നികത്താന്‍ മാത്രമേ ചെലവഴിക്കുകയുള്ളൂവെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അതിനാല്‍ മൊത്തം ശമ്പളത്തില്‍ വരുന്ന മൊത്തം വര്‍ദ്ധനവ് വളരെ കുറവായിരിക്കാം.
advertisement
മുന്‍കാല ശമ്പള കമ്മീഷന്‍ വര്‍ദ്ധനവ്
ആറാം ശമ്പള കമ്മീഷന്‍ (2006): 1.86 എന്ന ഫിറ്റ്‌മെന്റ് ഘടകം നിശ്ചയിച്ചതുവഴി 2006-ല്‍ ആറാം ശമ്പള കമ്മീഷന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 54 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു.
ഏഴാം ശമ്പള കമ്മീഷന്‍ (2016): ഫിറ്റ്‌മെന്റ് ഘടകം 2.57 ല്‍ കൂടുതലായിരുന്നിട്ടും ഡിഎ/ഡിആര്‍ ക്രമീകരണത്തില്‍ ഒരു പ്രധാന ഭാഗം ചെലവഴിച്ചതിനാല്‍ യഥാര്‍ത്ഥ ശമ്പള വര്‍ദ്ധനവ് 14.2 ശതമാനം മാത്രമായിരുന്നു. ഖജനാവിന് ഇത് നടപ്പിലാക്കുന്നതിനുള്ള മൊത്തം ചെലവ് 1.02 ലക്ഷം കോടി രൂപയായിരുന്നു.
advertisement
എട്ടാം ശമ്പള കമ്മീഷന്‍ വലിയ വര്‍ദ്ധന വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും പണപ്പെരുപ്പ പ്രവണതകള്‍, ബജറ്റ് നിയന്ത്രണങ്ങള്‍, രാഷ്ട്രീയ പരിഗണനകള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ അനുസരിച്ചായിരിക്കും അന്തിമ ഫിറ്റ്‌മെന്റ് ഘടകം തീരുമാനിക്കുന്നത്. അത് നല്‍കുന്ന യഥാര്‍ത്ഥ നേട്ടത്തിലും പ്രതിഫലിക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 15, 2025 2:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
എട്ടാം ശമ്പള കമ്മീഷന്‍; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം എത്ര കൂടും?