കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ വെല്ലുവിളിച്ച് അധ്വാനവർഗ സിദ്ധാന്തം; മാണിയെ പാർട്ടി കോൺഗ്രസിൽ പങ്കെടുപ്പിച്ച് സിപിഎം
Last Updated:
KM Mani passes away | കമ്മ്യൂണിസത്തിൽ ഒന്നോ രണ്ടോ ഏക്കർ ഭൂമി ഉള്ളവനെ മുതലാളിയായി കണക്കാക്കുമ്പോൾ സമത്വം എവിടെയാണെന്നും അധ്വാനവർഗ സിദ്ധാന്തത്തിൽ മാണി ചോദിക്കുന്നു
ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി, ഏറ്റവുമധികം മന്ത്രിസഭകളിൽ അംഗമായ നേതാവ് ഇങ്ങനെ ഒട്ടനവധി റെക്കോർഡുകൾ കെ.എം. മാണിയുടെ രാഷ്ട്രീയജീവിതത്തെ സമ്പന്നമാക്കി. എന്നാൽ 'അധ്വാനവർഗ സിദ്ധാന്തം' എന്ന പേരിൽ ഒരു സാമ്പത്തിക സിദ്ധാന്തം മുന്നോട്ട് വെക്കാൻ കെ.എം. മാണിക്ക് സാധിച്ചു. 1978ലെ കേരള കോൺഗ്രസിന്‍റെ സംസ്ഥാന സമ്മേളനത്തിലായിരുന്നു ഈ സിദ്ധാന്തം ആദ്യമായി കെ.എം. മാണി പൊതുസമൂഹത്തിന് മുന്നിൽവെക്കുന്നത്. പുതിയകാലത്തെ ജീവിതരീതികളെ ഉൾക്കൊള്ളുന്നതാണ് തന്‍റെ അധ്വാനവർഗ സിദ്ധാന്തമെന്നായിരുന്നു ഇതേക്കുറിച്ച് കെ.എം. മാണി വിശദീകരിച്ചിരുന്നത്. ഇതുസംബന്ധിച്ച കമ്മ്യൂണിസ്റ്റ് ആശയം കാലപ്പഴക്കം ചെന്നതാണെന്നും മാണി പറഞ്ഞിരുന്നു.
അധ്വാനവർഗ സിദ്ധാന്തം അഥവാ, ജനകീയ സോഷ്യലിസം കാലഹരണപ്പെടുപോയ കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും പകരമായുള്ള രാഷ്ട്രീയ സാമ്പത്തിക ദർശനമാണെന്നായിരുന്നു മാണിയുടെ തന്നെ വിശേഷണം.
ഇടതുപക്ഷത്തും മന്ത്രി; നായനാർ മന്ത്രിസഭയിൽ മാണി കൈകാര്യം ചെയ്തത് ധനകാര്യവും നിയമവകുപ്പും
കമ്മ്യൂണിസത്തിൽ ഒന്നോ രണ്ടോ ഏക്കർ ഭൂമി ഉള്ളവനെ മുതലാളിയായി കണക്കാക്കുമ്പോൾ സമത്വം എവിടെയാണെന്നും അധ്വാനവർഗ സിദ്ധാന്തത്തിൽ മാണി ചോദിക്കുന്നു.
2008ൽ സിപിഎമ്മിന്‍റെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച സാമ്പത്തിക സെമിനാറിൽ കെ.എം. മാണി പങ്കെടുക്കുകയും തന്‍റെ അധ്വാനവർഗ സിദ്ധാന്തം വിശദീകരിക്കുകയും ചെയ്തിരുന്നു. അന്ന് ജ്യോതിബസു അടക്കമുള്ള നേതാക്കൾ ഏറെ പ്രാധാന്യത്തോടെയാണ് മാണിയുടെ അധ്വാനവർഗ സിദ്ധാന്തത്തെക്കുറിച്ച് ശ്രവിച്ചത്. ധനകാര്യമന്ത്രായായിരുന്നപ്പോൾ മൻമോഹൻസിങാണ് തിരുവനന്തപുരത്തുവെച്ച് കെ.എം. മാണിയുടെ അധ്വാനവർഗ സിദ്ധാന്തം പ്രകാശനം ചെയ്തത്. വി.ആർ കൃഷ്ണയ്യർ ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 09, 2019 6:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ വെല്ലുവിളിച്ച് അധ്വാനവർഗ സിദ്ധാന്തം; മാണിയെ പാർട്ടി കോൺഗ്രസിൽ പങ്കെടുപ്പിച്ച് സിപിഎം