'എക്സിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന നേതാവ്'; നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഇലോൺ മസ്ക്
- Published by:Vishnupriya S
- news18-malayalam
Last Updated:
എക്സില്‍ 100 മില്യണ്‍ ഫോളേവേഴ്സ് എന്ന നേട്ടം കൈവരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
സമൂഹമാധ്യമമായ എക്സിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. 100.2 മില്യൻ (10.02 കോടി) ആളുകളാണ് എക്സിൽ നരേന്ദ്ര മോദിയെ പിന്തുടരുന്നത്. പിന്തുടരുന്നവരുടെ എണ്ണം 10 കോടി പിന്നിട്ടതോടെ എക്‌സ് സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് മോദിയെ അഭിനന്ദിച്ചു രംഗത്തെത്തി. ‘‘ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോക നേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ!’’, എന്നാണ് ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചത്.
Congratulations PM @NarendraModi on being the most followed world leader!
— Elon Musk (@elonmusk) July 19, 2024
"എക്സിൽ നൂറു ദശലക്ഷം,ഊര്‍ജസ്വലമായ ഈ മാധ്യമത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും ഇതില്‍ നടക്കുന്ന ചര്‍ച്ചകളും വാഗ്‌വാദങ്ങളും ഉള്‍ക്കാഴ്കളും ആളുകളുടെ അംഗീകാരവും ക്രിയാത്മകമായ വിമര്‍ശനങ്ങളുമൊക്കെ വിലമതിക്കുന്നുവെന്നും മോദി കുറിച്ചു.
A hundred million on @X!
Happy to be on this vibrant medium and cherish the discussion, debate, insights, people’s blessings, constructive criticism and more.
Looking forward to an equally engaging time in the future as well. pic.twitter.com/Gcl16wsSM5
— Narendra Modi (@narendramodi) July 14, 2024
advertisement
കഴിഞ്ഞ ആഴ്‌ചയാണ് എക്‌സിൽ മോദിയെ പിന്തുടരുന്നവരുടെ എണ്ണം 10 കോടി പിന്നിട്ടത്. ജൂലൈ 14നാണ് എക്സില്‍ 100 മില്യണ്‍ ഫോളേവേഴ്സിനെ സ്വന്തമാക്കിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത മോദി പങ്കുവച്ചത്. മുൻ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ് നരേന്ദ്ര മോദി. 131 ദശലക്ഷം ഫോളോവേഴ്‌സാണ് ബറാക് ഒബാമയ്‌ക്കുള്ളത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Jul 20, 2024 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'എക്സിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന നേതാവ്'; നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഇലോൺ മസ്ക്







