advertisement

വിവാഹവേദിയിൽ വധുവിന് നേരെ വെടിയുതിർത്ത് അയൽവാസി

Last Updated:

പ്രണയനൈരാശ്യം കാരണം വെടിയുതിർത്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

Rapid Read
18കാരി ആരതിക്കാണ് വെടിയേറ്റത്
18കാരി ആരതിക്കാണ് വെടിയേറ്റത്
ബിഹാറിൽ വിവാഹവേദിയിൽ വരനൊപ്പം നില്‍ക്കുന്നതിനിടെ വധുവിന് വെടിയേറ്റു. ബക്സർ സ്വദേശിനിയായ 18കാരി ആരതിക്കാണ് വെടിയേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പെൺകുട്ടിയുടെ അയൽവാസിയായ ദീൻബന്ധുവാണ് വെടിയുതിർത്തത്.
വിവാഹവേദിയിൽ വരനോടൊപ്പം നിൽക്കുകയായിരുന്ന ആരതിയെ അതിഥികൾക്കിടയിൽ നിന്നെത്തിയ ദീൻബന്ധു വെടിവെക്കുകയായിരുന്നു. ഇയാൾ ആരതിയുടെ മുൻകാമുകനാണെന്നാണ് പ്രാഥമിക വിവരം. പ്രണയനൈരാശ്യം കാരണം വെടിയുതിർത്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിവാഹചടങ്ങുകൾക്കിടയിൽ ആരതിയുടെ സഹോദരി വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ശേഷം ആരതിയുടെ അടുത്തേക്ക് നീങ്ങുന്ന സമയത്താണ് അക്രമി വെടിവെച്ചത്. ആരതിയുടെ വയറിലാണ് വെടിയേറ്റത്. ഇതോടെ വിവാഹവേദിയിലുണ്ടായിരുന്നവർ ചിതറിയോടി.
advertisement
ആരതിയെ അടുത്തുള്ള സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ വാരണാസി ട്രോമ സെന്ററിലേക്ക് മാറ്റി. പ്രതി ദീൻബന്ധു നിലവിൽ ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
പ്രതിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി മുൻപ് മദ്യക്കടത്ത് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് അഡീഷണൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ചന്ദൻ കുമാർ അറിയിച്ചു.
Summary: In a shocking incident, a bride was allegedly shot by her lover during the ‘Jaimala’ ceremony at her wedding in Buxar district in Bihar. The incident took place in Chausa Nagar Panchayat under the Mufassil police station area. According to reports, the wedding procession had arrived from Ballia district in Uttar Pradesh. The ceremony was going on as per rituals when the accused suddenly climbed onto the stage and opened fire.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വിവാഹവേദിയിൽ വധുവിന് നേരെ വെടിയുതിർത്ത് അയൽവാസി
Next Article
advertisement
വിവാഹവേദിയിൽ വധുവിന് നേരെ വെടിയുതിർത്ത് അയൽവാസി
വിവാഹവേദിയിൽ വധുവിന് നേരെ വെടിയുതിർത്ത് അയൽവാസി
  • ബിഹാറിലെ ബക്സറിൽ വിവാഹവേദിയിൽ വധുവിന് അയൽവാസി വെടിയുതിർത്ത് ഗുരുതരമായി പരിക്കേറ്റു

  • പ്രണയനൈരാശ്യം കാരണം വെടിയുതിർന്നതാകാമെന്ന് പോലീസ്, പ്രതി ദീൻബന്ധു ഇപ്പോഴും ഒളിവിലാണ്

  • വധുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ വാരണാസി ട്രോമ സെന്ററിലേക്ക് മാറ്റി

View All
advertisement