എന്‍ഡോസള്‍ഫാന്‍ ദുരന്തം; ആകെ 3704 ഇരകളില്‍ നഷ്ടപരിഹാരം 8 പേര്‍ക്ക് മാത്രം, രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
- Published by:Arun krishna
- news18-malayalam
Last Updated:
2017 ജനുവരിയിലാണ് എൻഡോസൾഫാൻ ഇരകൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത്
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള (Endosulfan Tragedy)
നഷ്ടപരിഹാര വിതരണം (Compensation) വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി (Supreme Court). സർക്കാരിന്റെ കണക്കുപുസ്തകത്തിൽ അല്ല, ഇരകളുടെ കൈകളിലാണ് നഷ്ടപരിഹാരത്തുക എത്തേണ്ടതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഒരു സർക്കാരിനും ഇരകളെ അവഗണിക്കാൻ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇരകൾക്ക് നൽകുന്ന ചികിത്സാസഹായം ഉൾപ്പടെയുള്ള കാര്യത്തിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്യാൻ ചീഫ് സെക്രട്ടറി വി. പി. ജോയിയോട് സുപ്രീം കോടതി നിർദേശിച്ചു
അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്നും ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങൾ ഉറപ്പാക്കാൻ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി. 3704 ഇരകളില്‍ 8 പേര്‍ക്ക് മാത്രമാണ് ഇതുവരെ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിച്ചത്.
advertisement
2017 ജനുവരിയിലാണ് എൻഡോസൾഫാൻ ഇരകൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഉത്തരവിറങ്ങി അഞ്ച് വർഷം കഴിഞ്ഞിട്ടും സർക്കാർ എല്ലാവർക്കും നഷ്ടപരിഹാരം വിതരണം ചെയ്യാത്തതിനെ ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവർ അടങ്ങിയ ബെഞ്ച് വിമർശിച്ചു. എത്ര ഇരകൾ ഇതിനിടയിൽ മരിച്ചിരിക്കാം എന്ന് കോടതി ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് ആരാഞ്ഞു.
advertisement
കോടതിയലക്ഷ്യ ഹർജിയിൽ നോട്ടീസ് ലഭിച്ച ശേഷം ഇക്കഴിഞ്ഞ മാർച്ചിൽ മാത്രമാണ് നഷ്ടപരിഹാരത്തിന് പണം അനുവദിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി. കാൻസർ രോഗികൾ ഉൾപ്പടെയുള്ള ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കാനായി സുപ്രീം കോടതിയെ സമീപിക്കേണ്ടി വരുന്നത് ദുഃഖകരമാണ്. ഈ അവസ്ഥ എന്തിന് സൃഷ്ടിക്കുന്നുവെന്ന് ജസ്റ്റിസ് സൂര്യകാന്ത് ആരാഞ്ഞു.
നിലവിൽ പാലിയേറ്റിവ് ചികിത്സക്കായി തിരുവനന്തപുരം വരെ യാത്ര ചെയ്യേണ്ട അവസ്ഥ ആണെന്ന് ഇരകൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി. എൻ. രവീന്ദ്രനും അഭിഭാഷകൻ പി. എസ്. സുധീറും വാദിച്ചു. കാസര്‍കോട്ട് ടാറ്റ ആരംഭിച്ച ആശുപത്രി അടച്ചുപൂട്ടാൻ പോകുകയാണെന്നും ഇരകളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. അടച്ചുപൂട്ടുകയാണെങ്കിൽ സർക്കാരിന് ആശുപത്രി ഏറ്റെടുത്ത് എൻഡോസൾഫാൻ ഇരകൾക്കുള്ള ചികിത്സ നൽകിക്കൂടേയെന്ന് കോടതി ആരാഞ്ഞു.
advertisement
നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസമെടുക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ച ഹര്‍ജിക്കാരായ 8 ഇരകള്‍ക്കും 50000 രൂപ കോടതി ചിലവ് ഇനത്തില്‍ നല്‍കണമെന്നും ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവർ അടങ്ങിയ ബെഞ്ച് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് 5 ലക്ഷം രൂപവീതം പാരിതോഷികം നൽകുമെന്ന് സര്‍ക്കാര്‍
സന്തോഷ് ട്രോഫി (Santosh Trophy) ജേതാക്കളായ കേരള ടീമിലെ 20 കളിക്കാര്‍ക്കും മുഖ്യപരിശീലകനും പാരിതോഷികമായി അഞ്ചു ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അസിസ്റ്റന്റ് പരിശീലകന്‍, മാനേജര്‍, ഗോള്‍കീപ്പര്‍ട്രെയിനര്‍ എന്നിവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും പാരിതോഷികം നല്‍കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തലാണ് തീരുമാനം.തീരുമാനം ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് സന്തോഷ് ട്രോഫ് ടീം പരിശീലകന്‍ ബിനോ ജോര്‍ജ് അഭിപ്രായപ്പെട്ടു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 14, 2022 9:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
എന്‍ഡോസള്‍ഫാന്‍ ദുരന്തം; ആകെ 3704 ഇരകളില്‍ നഷ്ടപരിഹാരം 8 പേര്‍ക്ക് മാത്രം, രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി