കോൺഗ്രസിന്റെ സീറ്റ് പിടിച്ചെടുക്കാൻ യൂസഫ് പത്താൻ; തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മുൻ ക്രിക്കറ്റ് താരം

Last Updated:

കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിക്കെതിരെയാണ് യൂസഫ് പത്താൻ മത്സരിക്കുന്നത്.

കൊല്‍ക്കത്ത: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ തൃണമൂല്‍ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ. ബംഗാളിലെ ബഹറാംപൂർ മണ്ഡലത്തിൽനിന്നാണ് യൂസഫ് പത്താൻ മത്സരിക്കുന്നത്. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ സിറ്റിങ് സീറ്റാണ് ഇത്. ഇവിടെ നിന്ന് അഞ്ച് തവണ ജയിച്ച് ലോക്സഭയിലെത്തിയ അധീർ രഞ്ജൻ ചൗധരി തന്നെയായിരിക്കും ഇത്തവണയും മത്സരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഞായറാഴ്ച യൂസഫ് പത്താൻ തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തു.
ഇന്ത്യാ മുന്നണിയില്‍ നിന്ന് വിട്ട് നിൽക്കുന്ന തൃണമൂൽ ബംഗാളിൽ ഒറ്റയ്ക്കാണു മത്സരിക്കുന്നത്. ഇവർ സംസ്ഥാനത്ത് 42 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് ബഹറാംപൂർ സീറ്റ് കോൺഗ്രസിന് നൽകാമെന്നു നേരത്തേ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സഖ്യസാധ്യതകൾ ഇല്ലാതായതോടെയാണ് സീറ്റ് പിടിച്ചെടുക്കാൻ ‘സെലിബ്രിറ്റി’ സ്ഥാനാർഥിയെ തന്നെ തൃണമൂൽ കളത്തിലിറക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/India/
കോൺഗ്രസിന്റെ സീറ്റ് പിടിച്ചെടുക്കാൻ യൂസഫ് പത്താൻ; തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മുൻ ക്രിക്കറ്റ് താരം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement