advertisement

പ്രതിപക്ഷ പ്രതിഷേധം തുടരുന്നു; എഫ്‌സിആർഎ ഭേദഗതി ബിൽ ലോക്സഭയില്‍ ചർ‌ച്ചയ്ക്കെടുത്തില്ല

Last Updated:

ബില്ലിനെതിരെ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. എഫ്‌സിആർഎ നിയമഭേദഗതി റദ്ദാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്

Rapid Read
ലോക്സഭാ
ലോക്സഭാ
ന്യൂഡൽഹി: രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വിവാദ എഫ്‌സിആർഎ നിയമ ഭേദ​ഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാർ നീക്കം. ഇന്ന് ബില്‍ ചർച്ചയ്ക്ക് എടുക്കില്ലെന്ന് കിരണ്‍ റിജിജു സഭയെ അറിയിക്കുകയായിരുന്നു. അതേസമയം, അടുത്ത ദിവസം പരിഗണിക്കുമോയെന്ന് വ്യക്തമാക്കിയില്ല.
ബില്ലിനെതിരെ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. എഫ്‌സിആർഎ നിയമഭേദഗതി റദ്ദാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 മണി വരെ ലോക്സഭ നിര്‍ത്തിവെച്ചിരുന്നു. അതേസമയം, രാജ്യതാല്‍പര്യ പ്രകാരമാണ് ഭേദഗതിയെന്നും ബില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യംവെച്ചല്ലെന്നും കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു.
ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണ് ബില്ലെന്നും വിശദ പരിശോധനയ്ക്കായി സ്റ്റാൻഡിം​ഗ് കമ്മിറ്റിക്ക് വിടണമെന്നുമാണ് സിബിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. സഭാ നേതൃത്വം നിലപാട് കടുപ്പിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തി എംപിമാർ സഭയില്‍ പങ്കെടുക്കാന്‍ ഡൽഹിക്ക് വന്നിരുന്നു. ബില്ലിനെതിരെ പാർലമെന്‍റിന് മുന്നിൽ യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചു. ലോക്സഭയിൽ കിരൺ റിജിജു പ്രസംഗിക്കുമ്പോഴും പ്രതിപക്ഷ പ്രതിഷേധം ഉണ്ടായി.
advertisement
എഫ്‌സിആര്‍എ നിയമഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയും രംഗത്തെത്തിയിരുന്നു. എഫ്‌സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബില്‍ ന്യൂനപക്ഷ വേട്ടയ്ക്കുളള മറ്റൊരു മാരകായുധമാണെന്ന് ദീപിക മുഖപ്രസംഗത്തില്‍ പറഞ്ഞത്. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയമായിട്ടുപോലും ഒരു മറയുമില്ലാതെ ഇത്തരം അജണ്ടകള്‍ നടപ്പിലാക്കുന്നുണ്ടെങ്കില്‍ ഇത് സൂചനയല്ല, കൃത്യമായ സന്ദേശമാണെന്നും ദീപിക കുറ്റപ്പെടുത്തി.
Summary: The Central Government has decided not to take up the controversial Foreign Contribution (Regulation) Amendment (FCRA) Bill in the Lok Sabha today amid fierce protests from the Opposition. Union Minister Kiren Rijiju informed the House of this decision as disruptions continued, though he did not clarify if the bill would be tabled in the coming days.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രതിപക്ഷ പ്രതിഷേധം തുടരുന്നു; എഫ്‌സിആർഎ ഭേദഗതി ബിൽ ലോക്സഭയില്‍ ചർ‌ച്ചയ്ക്കെടുത്തില്ല
Next Article
advertisement
'കർമ ആരെയും വെറുതേ വിടില്ല; രഞ്ജിത്ത് നല്ല മനുഷ്യനല്ല' ബംഗാളി നടിയുടെ പ്രതികരണം
'കർമ ആരെയും വെറുതേ വിടില്ല; രഞ്ജിത്ത് നല്ല മനുഷ്യനല്ല' ബംഗാളി നടിയുടെ പ്രതികരണം
  • സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിനെ തുടർന്ന് ബംഗാളി നടി കർമ്മ ആരെയും വിടില്ലെന്ന് പ്രതികരിച്ചു

  • രഞ്ജിത്ത് പ്രശസ്തനായ സംവിധായകനായിരിക്കാം, പക്ഷേ നല്ല മനുഷ്യനല്ലെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു

  • പീഡനപരാതിയുമായി രംഗത്തെത്തിയ യുവ നടിക്ക് നന്ദി പറഞ്ഞ് സ്ത്രീകൾക്ക് ആദരം അർഹിക്കുന്നതാണെന്നും നടി പറഞ്ഞു

View All
advertisement