സഹയാത്രികര്‍ക്കും സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്കും നേരെ ആക്രമണം നടത്തിയ യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് നിന്നിറക്കിവിട്ടു
- Published by:meera_57
- news18-malayalam
Last Updated:
വിമാനത്തില്‍ തങ്ങളുടെ സീറ്റിലിരുന്ന സഹോദരനെയും സഹോദരിയേയും ഈ സ്ത്രീ ആക്രമിക്കുകയായിരുന്നുവെന്ന് എയര്‍ലൈന്‍ അധികൃതര്‍
രണ്ട് സഹയാത്രികരെ ആക്രമിക്കുകയും സിഐഎസ്എഫ് ഉദ്യോഗസ്ഥയെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ യാത്രക്കാരിയെ വിമാനത്തില്‍ നിന്നിറക്കിവിട്ടു. പൂനെയിലെ ലോഹെഗാവ് വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ന്യൂഡല്‍ഹിയിലേക്കുള്ള സ്വകാര്യ എയര്‍ലൈനില്‍ യാത്ര ചെയ്യാനെത്തിയ സ്ത്രീയാണ് സഹയാത്രികരെ ആക്രമിച്ചത്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. വിമാനത്തില്‍ തങ്ങളുടെ സീറ്റിലിരുന്ന സഹോദരനെയും സഹോദരിയേയും ഈ സ്ത്രീ ആക്രമിക്കുകയായിരുന്നുവെന്ന് എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു.
സ്ഥിതി വഷളായതോടെ വിമാനത്തിലെ ജീവനക്കാര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥരായ പ്രിയങ്ക റെഡ്ഡി, സോണിക പാല്‍ എന്നിവര്‍ വിമാനത്തിലേക്ക് എത്തുകയും സ്ത്രീയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ വളരെ അക്രമസക്തയായ ഇവര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയായ പ്രിയങ്ക റെഡ്ഡിയുടെ മുഖത്തടിയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.
advertisement
ഇതോടെ ആക്രമണം നടത്തിയ സ്ത്രീയേയും ഇവരുടെ ഭര്‍ത്താവിനെയും വിമാനത്തില്‍ നിന്നിറക്കിവിടുകയായിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്തശേഷം എയര്‍പോര്‍ട്ട് പോലീസിന് കൈമാറുകയും ചെയ്തു.
ന്യൂഡല്‍ഹിയിലെ ഒരു ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇവരിരുവരും വിമാനത്തില്‍ കയറിയത്. വളരെ അസ്വസ്ഥയായിരുന്നു ഈ സ്ത്രീയെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
"സഹയാത്രികരെ ഈ സ്ത്രീ ആക്രമിച്ചതോടെ ഇവരെയും കൊണ്ട് യാത്ര ചെയ്യാനാകില്ലെന്ന് പൈലറ്റ് പറഞ്ഞു. തുടര്‍ന്ന് സ്ഥിതി വഷളായതോടെയാണ് എയര്‍ലൈന്‍ അധികൃതര്‍ ഞങ്ങളുടെ സഹായം തേടിയത്," സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
advertisement
ആക്രമണം നടത്തിയ സ്ത്രീയ്‌ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ച ശേഷം ഇവരെ വിട്ടയയച്ചുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനായ അജയ് സങ്കേശ്വരി പറഞ്ഞു. അന്വേഷണത്തിനിടെ ഉദ്യോഗസ്ഥര്‍ വിളിപ്പിക്കുമ്പോള്‍ ഹാജരാകണമെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 19, 2024 1:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സഹയാത്രികര്‍ക്കും സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്കും നേരെ ആക്രമണം നടത്തിയ യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് നിന്നിറക്കിവിട്ടു