പുല്‍വാമ: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച JNU മുന്‍ നേതാവിനെതിരേ കേസെടുത്തു

Last Updated:

ഫെബ്രുവരി 16 ന് നടത്തിയ ട്വീറ്റിന്റെ പേരിലാണ് കേസ്

ഡെറാഡൂണ്‍: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കുറ്റത്തിന് ജെഎന്‍യു മുന്‍ നേതാവ് ഷെഹ്‌ല റാഷിദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി 505, 153,504 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എസ്എസ്പി നിവേദിത കുക്രേതി പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 16 ന് നടത്തിയ ട്വീറ്റിന്റെ പേരിലാണ് കേസ്.
ഉത്തരാഖണ്ഡിലെ കാശ്മീരി വിദ്യാര്‍ത്ഥികളെക്കുറിച്ചായിരുന്നു ഷെഹ്‌ല റാഷിദിന്റെ ട്വീറ്റ്. 20 ഓളം കാശ്മീരി പെണ്‍കുട്ടികള്‍ ഡെറാഡൂണിലെ ഹോസ്റ്റലില്‍ കുടുങ്ങികിടക്കുകയാണെന്നും വിദ്യാര്‍ത്ഥിനികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ആളുകള്‍ പുറത്ത് ബഹളം വയ്ക്കുകയാണ് എന്നുമായിരുന്നു ഷെഹ്‌ലയുടെ ട്വീറ്റ്.
advertisement
ഒരു സമുദായത്തിനെതിരെ കുറ്റകൃത്യം ചെയ്യാനോ വിദ്വേഷം പ്രകടിപ്പിക്കാനോ പ്രേരിപ്പിക്കുന്നതിനെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ജെഎന്‍യു മുന്‍ നേതാവിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രേം നഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Also Read: സൈന്യത്തിന്‍റെ തിരിച്ചടിയിൽ കൊല്ലപ്പെട്ടത് പുൽവാമ ആക്രമണത്തിന്‍റെ 'കുടിലബുദ്ധി'
ഫെബ്രുവരി 14 നുണ്ടായ പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/India/
പുല്‍വാമ: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച JNU മുന്‍ നേതാവിനെതിരേ കേസെടുത്തു
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement