മുൻ പ്രധാനമന്ത്രി ദേവഗൗഡ പാർലമെന്‍റിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു
- Published by:Anuraj GR
- news18-malayalam
Last Updated:
കർണാടകത്തിലെ കാവേരി, കൃഷ്ണ ഹാഡു, നദികളുടെ ജലം പങ്കിടുന്ന വിഷയമാണ് പ്രധാനമായും പ്രധാനമന്ത്രിയുമായി സംസാരിച്ചതെന്ന് എച്ച് ഡി ദേവഗൗഡ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പാർലമെന്‍റിൽവെച്ച് കൂടിക്കാഴ്ച നടത്തി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. കർണാടകത്തിലെ കാവേരി, കൃഷ്ണ ഹാഡു, നദികളുടെ ജലം പങ്കിടുന്ന വിഷയമാണ് പ്രധാനമായും പ്രധാനമന്ത്രിയുമായി സംസാരിച്ചതെന്ന് എച്ച് ഡി ദേവഗൗഡ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ജലസേചന പദ്ധതികളിൽ കർണാടക സംസ്ഥാനത്തോട് കാണിക്കുന്ന അനീതി പ്രധാനമന്ത്രി മോദിയോട് വിശദമായി വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതു പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
ഈ പ്രശ്നത്തിൽ ഡൽഹിയിലിരുന്ന് തീരുമാനമെടുക്കുന്നത് ശരിയാകില്ലെന്ന് പ്രധാനമന്ത്രി തന്നോട് പറഞ്ഞതായി ദേവഗൗഡ പറഞ്ഞു. നദീജല തർക്കങ്ങളിൽ തീർപ്പുകൽപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. സർക്കാർ ഇടപെട്ടിട്ടും നർമ്മദ പ്രശ്നം ഇപ്പോഴും പരിഹരിക്കാനാകാതെ തുടരുകയാണ്. എല്ലാ സ്ഥലങ്ങളിലും നദിതർക്കം നിലനിൽക്കുന്നതിൽ വിഷമമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 13, 2022 9:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മുൻ പ്രധാനമന്ത്രി ദേവഗൗഡ പാർലമെന്‍റിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു