കാൽ വഴുതി ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ് പരിക്കേറ്റ പെൺകുട്ടി മരിച്ചു

Last Updated:

ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോളാണ് പെൺകുട്ടി ട്രാക്കിന് ഇടയിലേക്ക് തെന്നിവീഴുകയായിരുന്നു

വിശാഖപ്പട്ടണം: ട്രെയിനിൽ നിന്ന് നിന്നിറങ്ങവേ കാൽ വഴുതി തീവണ്ടിക്കും ട്രാക്കിനും ഇടയിലേക്ക് വീണു പരിക്കേറ്റ പെൺകുട്ടി മരിച്ചു. 20കാരിയായ ശശികലയാണ് മരിച്ചത്. ആന്ധ്രയിലെ വിശാഖപട്ടണത്തിനടുത്തുള്ള ദേവുഡയിലാണ് സംഭവം. ട്രെയിൻ നിർത്തി ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഗുരുതരപരിക്കേറ്റ പെൺകുട്ടി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
അപകടം നടന്ന് ഉടൻ തന്നെ ട്രെയിൻ നിർത്തിയതിനാൽ പെൺകുട്ടിയെ രക്ഷിക്കാൻ സാധിച്ചുവെന്ന ആശ്വാസത്തിലായിരുന്നു ആർപിഎഫും റെയിൽവേ അധികൃതരും. ഗുണ്ടൂർ-റായ്​ഗഡ പാസഞ്ചർ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോളാണ് പെൺകുട്ടി ട്രാക്കിന് ഇടയിലേക്ക് വീണത്. പ്ലാറ്റ്ഫോമിന് ഇടയിലേക്ക് തെന്നിവീഴുകയായിരുന്നു.
ട്രെയിൻ ഉടനടി നിർത്താൻ ആവശ്യപ്പെടുകയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഒന്നരമണിക്കൂർ നേരത്തെ ശ്രമത്തിന് ശേഷം പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വിദ്യാർത്ഥിനിയുടെ നിലവിളി കേട്ട് സ്റ്റേഷൻ അധികൃതർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
കാൽ വഴുതി ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ് പരിക്കേറ്റ പെൺകുട്ടി മരിച്ചു
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement