വോട്ടിംഗ് മെഷീനില്‍ കൃത്രിമം ആരോപിച്ച് ഗുജറാത്തിൽ വോട്ടെണ്ണല്‍ കേന്ദ്രത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തൂങ്ങിമരിക്കാൻ ശ്രമിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
12,261 വോട്ടുകൾക്ക് പിന്നിൽ നിൽക്കുമ്പോഴായിരുന്നു കോൺഗ്രസ് സ്ഥാനാർഥി തൂങ്ങിമരിക്കാൻ ശ്രമിച്ചത്
അഹമ്മദാബാദ്: ഗുജറാത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ വോട്ടിംഗ് മെഷീനിൽ കൃത്രിമം ആരോപിച്ച് കോൺഗ്രസ് സ്ഥാനാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ഗാന്ധിധാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭാരത്ഭായി വേല്‍ജിഭായി സോളാങ്കിയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. കഴുത്തിൽ ഷാൾ മുറുക്കിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
12,261 വോട്ടുകൾക്ക് പിന്നിൽ നിൽക്കുമ്പോഴായിരുന്നു സ്ഥാനാർഥിയുടെ ആത്മഹത്യശ്രമം. വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാണിച്ചെന്നും കൃത്യമായി സീൽ ചെയ്തില്ലെന്നും ആരോപിച്ചായിരുന്നു തൂങ്ങിമരിക്കാൻ ശ്രമിച്ചത്.
വോട്ടെണ്ണൽ കേന്ദ്രത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സോളങ്കി അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അതേസമയം താമരത്തരംഗം ആഞ്ഞടിച്ച ഗുജറാത്തിൽ ചരിത്രത്തിലെ മികച്ച പ്രകടനവുമായി ബിജെപി തുടർച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ചു.
advertisement
2017ലെ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളിലായിരുന്നു ബിജെപി ജയിച്ചത്. എന്നാൽ ഇപ്പോൾ ഒടുവിലത്തെ ലീഡ് നില അനുസരിച്ച് 155 മണ്ഡലങ്ങളിലാണ് ബിജെപി മുന്നിട്ടുനിൽക്കുന്നത്. കഴിഞ്ഞ തവണ 77 സീറ്റുണ്ടായിരുന്ന കോൺഗ്രസ് 18 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2022 2:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വോട്ടിംഗ് മെഷീനില്‍ കൃത്രിമം ആരോപിച്ച് ഗുജറാത്തിൽ വോട്ടെണ്ണല്‍ കേന്ദ്രത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തൂങ്ങിമരിക്കാൻ ശ്രമിച്ചു