advertisement

'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ

Last Updated:

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇല്ലാത്ത ഒരു ശുഭാപ്തിവിശ്വാസം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും കഴിഞ്ഞ പത്തു വർഷത്തെ മികച്ച പ്രകടനം വരും വർഷങ്ങളിലും ആത്മവിശ്വാസം നൽകുമെന്നും ജയശങ്കർ

Rapid Read
News18
News18
അടുത്ത കാലത്തുണ്ടായ ആഗോള ആഘാതങ്ങൾ ഇന്ത്യയുടെ അതിജീവനശേഷിയെ പരീക്ഷിച്ചുവെന്നും എന്നാൽ ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികളെ രാജ്യം വിജയകരമായി മറികടന്നുവെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.ശനിയാഴ്ച ഐഐഎം റായ്‌പൂരിൽ നടന്ന പതിനഞ്ചാമത് വാർഷിക ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രാജ്യങ്ങളുടെ ശക്തിയിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾക്കൊപ്പം ആഗോള ക്രമവും മാറിക്കൊണ്ടിരിക്കുകയാണ്. ചില സമൂഹങ്ങളിലെ രാഷ്ട്രീയത്തിന് ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും സാങ്കേതികവിദ്യ, ഊർജം, സൈനിക ശേഷി, കണക്റ്റിവിറ്റി, വിഭവങ്ങൾ എന്നിവയിലുണ്ടാകുന്ന പുതിയ മുന്നേറ്റങ്ങൾ മത്സരബുദ്ധി വർധിച്ച അന്തരീക്ഷത്തിൽ അപകടസാധ്യതകൾ ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ ലോകത്ത് മിക്കവാറും എല്ലാ കാര്യങ്ങളും ആയുധമാക്കപ്പെടുകയോ സ്വാധീനത്തിനായി ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. ഇത്തരം അന്തരീക്ഷത്തിൽ സുരക്ഷിതമായിരിക്കുക എന്നത് ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇല്ലാത്ത ഒരു ശുഭാപ്തിവിശ്വാസം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും കഴിഞ്ഞ പത്തു വർഷത്തെ മികച്ച പ്രകടനം വരും വർഷങ്ങളിലും ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഇന്ത്യ ഇപ്പോൾ ലോകത്തെ മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണെന്നും ആഗോള ആഘാതങ്ങൾ ഇന്ത്യയുടെ കരുത്തിനെ പരീക്ഷിച്ചുവെങ്കിലും രാജ്യം അതിനെ ദൃഢമായി നേരിട്ടുവെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള പ്രവണതകൾ കണക്കിലെടുത്ത് ദേശീയ ശേഷി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നത്ര ശേഷികൾ കെട്ടിപ്പടുക്കാൻ ശ്രമിക്കണമെന്നും ചില മേഖലകളിൽ അത് പ്രയാസകരമാണെങ്കിൽ വിശ്വസനീയമായ പങ്കാളിത്തങ്ങളും സ്രോതസ്സുകളും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
Next Article
advertisement
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
  • അടുത്ത കാലത്തെ ആഗോള പ്രതിസന്ധികൾ ഇന്ത്യയുടെ അതിജീവനശേഷിയെ ശക്തമായി പരീക്ഷിച്ചു

  • ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ ഇന്ത്യ വിജയകരമായി മറികടന്നുവെന്ന് ജയശങ്കർ

  • ഇന്ത്യയുടെ മികച്ച പ്രകടനം വരും വർഷങ്ങളിലും ആത്മവിശ്വാസം നൽകുമെന്ന് മന്ത്രി എസ് ജയശങ്കർ

View All
advertisement