'അമിത് ഷായുടെ രഥയാത്രയ്ക്കു സർക്കാരിനു അനുമതി നൽകാം'
Last Updated:
ന്യൂഡൽഹി: അമിത് ഷായുടെ രഥയാത്രയ്ക്കു സർക്കാരിനു അനുമതി നൽകാമെന്ന് കൽക്കട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ബിജെപിയുടെ മൂന്ന് പ്രതിനിധികൾ സംസ്ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് മേധാവി എന്നിവരുമായി കൂടിക്കാഴ്ച നടത്തി റാലി നടത്തുന്നതിനുള്ള തീരുമാനം കൈക്കൊള്ളെണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സർക്കാർ ഡിസംബർ 12 ന് ബിജെപി നേതാക്കളെ യോഗത്തിനു വിളിക്കണമെന്നും കോടതി നിർദേശംവച്ചു.
14 ന് നടത്തുമെന്ന് പ്രഖ്യാപിച്ച രഥയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗാളിൽ ബിജെപി നടത്താനിരുന്ന രഥയാത്രയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചത് കോൽക്കത്ത ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. രഥയാത്ര തുടങ്ങാൻ നിശ്ചയിച്ചിരിക്കുന്ന കൂച്ച് ബെഹാർ വർഗീയ സംഘർഷത്തിനു സാധ്യതയുള്ള മേഖലയാണെന്നും അമിത് ഷായുടെ റാലിക്കിടെ ആക്ര മണ സാധ്യതയുണ്ടെന്നു റിപ്പോർട്ട് ലഭിച്ചതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഇതിനെതിരേയാണ് ബിജെപി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
advertisement
ആര് അനുമതി നിഷേധിച്ചാലും ബംഗാളിൽ രഥയാത്ര നടത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു ഷായുടെ പ്രഖ്യാപനം. പാർട്ടിയുടെ രഥയാത്രയെ ആർക്കും തടയാനാകില്ല. മമതാ ബാനർജി യുടെ നേതൃത്വത്തിൽ ബംഗാളിൽ നടക്കുന്നത് ഭീകര ഭരണമാണെന്നും അമിത് ഷാ ആരോപിച്ചു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2018 7:00 AM IST