ബിജെപിയുടെ ആ പ്രസ്താവനയില്‍ ഒപ്പിട്ടിട്ടില്ലെന്ന് ഷാജി കൈലാസും ആനിയും വിആര്‍ സുധീഷും
Last Updated:
തിരുവനന്തപുരം: ബിജെപിയുടെ പേരില്‍ പ്രസിദ്ധീകരിച്ച ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്ന പ്രസ്താവനയില്‍ തങ്ങള്‍ ഒപ്പിട്ടിട്ടില്ലെന്ന സംവിധായകന്‍ ഷാജി കൈലാസും എഴുത്തുകാരന്‍ വി ആര്‍ സുധീഷും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങള്‍ ഇത്തരത്തിലൊരു പ്രസ്താവനയില്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കിയത്.
ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും കലാകാരന്മാരും രംഗത്ത് എന്ന പേരിലായിരുന്നു ഇവരുടെ പേരുള്‍പ്പെടെ വാര്‍ത്ത പുറത്തുവന്നിരുന്നത്. നിയന്ത്രണങ്ങളിലും അയ്യപ്പഭക്തര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും ഇവര്‍ പ്രതിഷേധിച്ചെന്നും വാര്‍ത്തയിലുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയ ഷാജി കൈലാസ് താനും ഭാര്യയും ഇത് അറിയുക പോലും ചെയ്തിട്ടില്ലെന്ന് പറഞ്ഞു.
Also Read: "സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെയാണ് എയര്‍പോര്‍ട്ട് സമയബന്ധിതമായി തീര്‍ത്തത്"
അനുവാദം കൂടാതെ തങ്ങളുടെ പേര് ദുരുപയോഗിച്ചവര്‍ അത് തിരുത്തേണ്ടതാണെന്നും ആ പ്രസ്താവനയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങള്‍ യോജിക്കുന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തന്റെ നിലപാടല്ലെന്ന് വ്യക്മാക്കി രംഗത്ത് വന്ന വിആര്‍ സുധീഷ് ഈ പ്രസ്താവനയില്‍ ഒപ്പിട്ടില്ലെന്നപം. ഇത് ദുരുദ്ദേശപരമാണെന്നും പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 07, 2018 9:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപിയുടെ ആ പ്രസ്താവനയില്‍ ഒപ്പിട്ടിട്ടില്ലെന്ന് ഷാജി കൈലാസും ആനിയും വിആര്‍ സുധീഷും