മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഇല്ല; എല്ലാ വരാന്ത്യത്തിലും വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
എല്ലാ വാരാന്ത്യങ്ങളിലും വെള്ളിയാഴ്ച രാത്രി എട്ടു മണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുമണി വരെയാണ് ലോക്ഡൗണ്‍ ഉണ്ടാവുക.
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുന്നതിനാലും കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും. അതേസമയം സംസ്ഥാന സര്‍ക്കാര്‍ വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
എല്ലാ വാരാന്ത്യങ്ങളിലും വെള്ളിയാഴ്ച രാത്രി എട്ടു മണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുമണി വരെയാണ് ലോക്ഡൗണ്‍ ഉണ്ടാവുക. വാരാന്ത്യ ലോക്ഡൗണ്‍ കൂടാതെ തിങ്കളാഴ്ച രാത്രി എട്ടു മണി മുതല്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
രാത്രി കര്‍ഫ്യൂ തുടരുമെന്നും പകല്‍ സമയത്ത് 144 പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'വാരാന്ത്യ ലോക്ഡൗണിന് പുറമേ നാളെ രാത്രി മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഷോപ്പിങ് മാള്‍, ബാറുകള്‍, റെസ്റ്റോറന്റ്, ചെറിയ ഷോപ്പുകള്‍ എന്നിവ പാഴ്‌സലുകള്‍ക്കായി മാത്രം തുറക്കുന്നതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ''അദ്ദേഹം പറഞ്ഞു.
advertisement
വ്യവസായ, ഉല്പാദന മേഖലകള്‍, പച്ചക്കറി വിപണികള്‍, തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഉണ്ടെങ്കില്‍ നിര്‍മ്മാണ സൈറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം തിയേറ്ററുകള്‍, നാടക തിയേറ്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ലെന്നും സിനിമ, ടെലിവിഷന്‍ ഷൂട്ടിംഗ് നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. പാര്‍ക്കുകള്‍ അടച്ചിടും. മതപരമായ സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാമെന്നും പൊതുഗതാഗത സംവിധാനം പ്രവര്‍ത്തനക്ഷമമായി തുടരുമെന്നും മാലിക് പറഞ്ഞു.
advertisement
ഇന്‍ഷുറന്‍സ്, മെഡി ക്ലെയിം, വൈദ്യുതി ഓഫീസുകള്‍ എന്നിവ ഒഴികെയുള്ള ഓഫീസുകള്‍ എന്നിവ വീട്ടില്‍ നിന്ന് ജോലിചെയ്യുന്നിനെ പ്രോത്സാഹിപ്പക്കുമെന്നും മുംബൈ സിറ്റി ഗാര്‍ഡിയന്‍ മന്ത്രി അസ്ലം ഷെയ്ഖ് പറഞ്ഞു. അവശ്യ സേവനങ്ങളെ രാത്രി കര്‍ഫ്യൂയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഏപ്രില്‍ മുപ്പത് വരെ നിലനില്‍ക്കും.
മഹാരാഷ്ട്രിയില്‍ ശനിയാഴ്ച 50,000 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെ്യ്യുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 49,447 കേസുകളും 277 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ 9,108 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം സംസ്ഥാനത്ത് ആവശ്യമെങ്കില്‍ ലോക്ഡൗണ്‍ നടപ്പാക്കുന്നതിനെ പിന്തുണയ്ക്കും എന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു.
advertisement
അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കേസുകൾ ആശങ്കാജനകമായ തരത്തിൽ വർധിക്കുന്ന സാഹചര്യത്തിൽ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷൻ ദൗത്യവും സംബന്ധിച്ച വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.
കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഹെൽത്ത് സെക്രട്ടറി, നീതി ആയോഗ് അംഗം വിനോദ് പോൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു എന്നാണ് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകൾ. യോഗത്തിലെ കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 04, 2021 7:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഇല്ല; എല്ലാ വരാന്ത്യത്തിലും വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും