ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് അപകടം; മരണസംഖ്യ 140 കടന്നു, മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളും

Last Updated:

ഇന്നലെ വൈകിട്ട് 6.30ഓടെ മാച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്നുവീഴുകയായിരുന്നു.

ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 140 കടന്നു. മാച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് തകർന്നു വീണത്.നദിയിൽ വീണ മറ്റുള്ളവര്‍ക്കായി പേർക്കായി തെരച്ചിൽ തുടരുകയാണ്. രക്ഷപ്പെടുത്തിയ എഴുപതിലധികം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
ഗുജറാത്തിന്റെ തലസ്ഥാന നഗരമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള മോർബിയിലാണ് ദുരന്തമുണ്ടായത്. ഇന്നലെ വൈകിട്ട് 6.30ഓടെ മാച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്നുവീഴുകയായിരുന്നു. ഈ സമയം
പാലത്തിലും സമീപത്തുമായി നാനൂറോളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഒട്ടേറെപ്പേർ നദിയിലേക്ക് വീണു.
140 വര്‍ഷത്തിലെറെ പഴക്കമുള്ള പാലം ചരിത്ര പ്രാധാന്യമുള്ളതാണ്... അറ്റകുറ്റപ്പണി പൂർത്തിയാക്കിയ പാലം അഞ്ച് ദിവസം മുൻപാണ് തുറന്നുകൊടുത്തത്..പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ ഫോണിൽ ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർദേശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ഗുജറാത്ത് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. എൻ ഡി ആർ എഫിന്റെ നേതൃത്വത്തിലാണ് നദിയിൽ തെരച്ചിൽ തുടരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് അപകടം; മരണസംഖ്യ 140 കടന്നു, മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളും
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement