Last Updated : June 16, 2020, 12:32 IST കോവിഡിനെ നേരിടുന്നതില്‍ ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കോവിഡ് രോഗബാധിതരില്‍ ഏറ്റവും കൂടുതല്‍ മരണനിരക്കുളളത് ഗുജറാത്തിലാണെന്ന കണക്കുകള്‍ ഉദ്ധരിച്ചാണ് രാഹുലിന്റെ പരിഹാസം.
TRENDING: കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ വിട്ടയച്ചു [NEWS]Oscars 2021| 2021 ലെ ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങ് രണ്ടു മാസത്തേക്ക് നീട്ടി [NEWS]Expats Return: കേരളം ആവശ്യപ്പെട്ടു; ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ഇന്ത്യൻ എംബസി [NEWS]
ബിജെപി എപ്പോഴും ചൂണ്ടിക്കാണിക്കുന്ന വികസന മാതൃകയാണ് ഗുജറാത്തിലേത്. എന്നാല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള നാലമത്തെ സംസ്ഥാനമായി ഗുജറാത്ത് മാറി. രോഗബാധിതരില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക് ഉള്ളതും ഗുജറാത്തിലാണ്. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് മരണ നിരക്കിനൊപ്പം ഗുജറാത്ത് മോഡല്‍ തുറന്നുകാട്ടപ്പെടുന്നുവെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.
First published: June 16, 2020, 12:30 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.