കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 2021 ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങ് രണ്ടു മാസത്തേക്ക് നീട്ടിവച്ചു. ഇതുപ്രകാരം 2021 ഫെബ്രുവരി 28നു നടക്കേണ്ട ചടങ്ങ് ഏപ്രിലിലേക്കാണ് മാറ്റിയത്. 2021 മാർച്ച് 15 ന് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിക്കും.
കോവിഡ് വ്യാപനം മൂലം ഒട്ടനവധി സിനിമകളുടെ ചിത്രീകരണം മുടങ്ങിയിരുന്നു. ഈ സിനിമകളെല്ലാം ഈ വര്‍ഷം അവസാനത്തോടുകൂടി മാത്രമേ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ഇത് പരിഗണിച്ചാണ് ഓസ്കര് ചടങ്ങിന്റെ തീയതി മാറ്റിയതെന്നാണ് വിവരം. ഇതിനു മുന്‍പ് മൂന്ന് തവണ മാത്രമാണ് ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങ് മുടങ്ങുകയോ തീയതി മാറ്റി വയ്ക്കുകയോ ചെയ്തിട്ടുള്ളത്. TRENDING:കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ ഹൈക്കമ്മീഷന് ജീവനക്കാരെ പാകിസ്ഥാൻ വിട്ടയച്ചു [NEWS]WhatsApp | ഒരേ സമയം നാല് ഫോണിൽ വരെ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് [NEWS]KSEB Bill | അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS] 1938ലെ പ്രളയം, 1968ല്‍ മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂനിയറിന്റെ മരണം, 1981ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന റോണള്‍ഡ് റീഗന്റെ മരണം എന്നിവയേത്തുടര്ന്നാണ് മുന്‍പ് മൂന്ന് തവണ ഓസ്കര് മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളത്. അടുത്ത വർഷത്തെ ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാര്‍ഡ് ചടങ്ങിന്റെ തീയതിയിലും മാറ്റം വരുത്തിയിട്ടുണ്ട്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.