Om Prakash Chautala| ഹരിയാന മുൻ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
Om Prakash Chautala Passes Away: നാലുതവണ ഹരിയാനയുടെ മുഖ്യമന്ത്രിയായിരുന്ന ഓം പ്രകാശ് ചൗട്ടാല ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന്മാരിൽ ഒരാളായാണ് അറിയപ്പെടുന്നത്
ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) മേധാവിയുമായ ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസായിരുന്നു. വെള്ളിയാഴ്ച ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രിയായിരുന്ന ചൗധരി ദേവി ലാലിന്റെ മകനായ ചൗട്ടാല, നാലുതവണ (1989 മുതൽ 2005 വരെ) ഹരിയാനയുടെ മുഖ്യമന്ത്രിയായി. 1935 ജനുവരിയിൽ ജനിച്ച ചൗട്ടാല ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന്മാരിൽ ഒരാളായാണ് അറിയപ്പെടുന്നത്.
എന്നാൽ നിയമന അഴിതി ഉൾപ്പെടെ ഒട്ടേറെ വിവാദങ്ങളിലും ചൗട്ടാല ഉൾപ്പെട്ടു. ഇത് ജയിൽവാസത്തിലേക്കും നയിച്ചു. 1999–2000 കാലയളവിൽ ഹരിയാനയിൽ ജൂനിയർ ബേസിക് അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ 2013ൽ അദ്ദേഹത്തിന് 10 വർഷം തടവ് ശിക്ഷ വിധിച്ചു. 2021ൽ മോചിതനാകുന്നതുവരെ, ഡൽഹിയിലെ തിഹാർ ജയിലിലെ ഏറ്റവും പ്രായം കൂടിയ തടവുകാരൻ (87 വയസ്) എന്ന റെക്കോഡും ചൗട്ടാലയ്ക്കായിരുന്നു.
ഐഎൻഎൽഡി അധ്യക്ഷന്റെ നിര്യാണത്തിൽ ദുഃഖം പ്രകടിപ്പിച്ച ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡ അദ്ദേഹത്തെ ഒരു ജ്യേഷ്ഠ സഹോദരൻ എന്നാണ് വിളിച്ചത്. ചൗട്ടാല ഇപ്പോഴും രാഷ്ട്രീയത്തിൽ സജീവമായിരുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
advertisement
Congress president Mallikarjun Kharge tweets, "The news of the demise of former Haryana Chief Minister and senior leader Chaudhary Om Prakash Chautala is sad. He made a significant contribution to the service of Haryana and the country. In this hour of grief, we express our… pic.twitter.com/tWdtf6kC68
— ANI (@ANI) December 20, 2024
advertisement
ഹരിയാനയ്ക്കും രാജ്യത്തിനും വേണ്ടി ചൗട്ടാല നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ചൗട്ടാലയുടെ വിയോഗം അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് വരുന്ന അനുയായികൾക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ജെഡിയു നേതാവ് കെ സി ത്യാഗി പറഞ്ഞു. "ഇന്ന് ഹരിയാനയിലെ കർഷകർ നിസ്സഹായരായി മാറിയിരിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Former Haryana Chief Minister and Indian National Lok Dal (INLD) supremo Om Prakash Chautala passed away at the age of 89 at his residence in Gurugram on Friday, December 20.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Gurgaon,Gurgaon,Haryana
First Published :
December 20, 2024 2:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Om Prakash Chautala| ഹരിയാന മുൻ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു