Hathras Rape | സ്വമേധയാ കേസെടുത്ത് കോടതി; സംഭവത്തിൽ വിശദീകരണം തേടി ഉന്നത ഉദ്യോഗസ്ഥർക്ക് സമൻസ്

Last Updated:

തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും അവസരം നൽകിയിട്ടുണ്ട്. ഇവരോട് കോടതിയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കാനാണ് ആവശ്യപ്പെട്ടത്.

ലക്നൗ: ഹത്രാസിൽ പത്തൊൻപതുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കോടതി. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് യുപി സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്ക് സമൻസ് അയക്കുകയും ചെയ്തിട്ടുണ്ട്. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന്‍റെതാണ് നടപടി.
കേസിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരണം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി, ഡിജിപി, എഡിജിപി എന്നിവർക്കാണ് സമൻസ്. ഒക്ടോബർ 12ന് കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ഉത്തരവ്. ഇവർക്കൊപ്പം ഹത്രാസ് ജില്ലാ മജിസ്ട്രേറ്റ്, സീനിയര്‍ സൂപ്രണ്ടന്‍റന്‍റ് ഓഫ് പൊലീസ് എന്നിവരോടും നേരിട്ട് ഹാജരാകൻ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ഉതകുന്ന എല്ലാ രേഖകളും തെളിവുകളും തയ്യാറാക്കി കൊണ്ടു വേണം കോടതിക്ക് മുന്നിലെത്തേണ്ടതെന്നും ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് ജസ്പ്രീത് സിംഗ് എന്നിവരടങ്ങിയ ബഞ്ച് പുറപ്പെടുവിച്ച സമൻസിൽ പറയുന്നു.
advertisement
പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ സംസ്കരിച്ച പൊലീസ് നടപടിയിൽ അതൃപ്തി അറിയിച്ച കോടതി, കേസ് അന്വേഷണത്തിലെ നിലവിലെ സ്ഥിതി സംബന്ധിച്ചും വിശദീകരണം തേടിയിട്ടുണ്ട്. ഇതിനൊപ്പം തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും അവസരം നൽകിയിട്ടുണ്ട്. ഇവരോട് കോടതിയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കാനാണ് ആവശ്യപ്പെട്ടത്. ഇവരെ കോടതി വരെ എത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ ജില്ലാഭരണകൂടത്തിനും നിർദേശം നൽകി.
advertisement
ഇക്കഴിഞ്ഞ സെപ്റ്റംബർ 14നാണ് അമ്മയ്ക്കൊപ്പം പുല്ലുവെട്ടാനിറങ്ങിയ ദളിത് പെൺകുട്ടിയെ കാണാതായത്. പിന്നീട് ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം മരിച്ചു. ഉന്നത ജാതിയിൽപെട്ട നാല് യുവാക്കൾ ചേർന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് ആരോപണം. ഏറെ വിവാദം ഉയർത്തിയ സംഭവം യുപി സര്‍ക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Hathras Rape | സ്വമേധയാ കേസെടുത്ത് കോടതി; സംഭവത്തിൽ വിശദീകരണം തേടി ഉന്നത ഉദ്യോഗസ്ഥർക്ക് സമൻസ്
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement