Hathras Rape Case | ഹത്രാസ് പെൺകുട്ടിക്ക് നീതി തേടി ജന്തർമന്തറിൽ നൂറുകണക്കിന് ആളുകൾ, ഒപ്പം യെച്ചൂരിയും കെജ്രിവാളും
Last Updated:
ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദും ജന്തർമന്തറിലെ പ്രതിഷേധത്തിന്റെ ഭാഗമായി. താൻ ഹത്രാസ് സന്ദർശിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വെക്കുന്നതു വരെയും നീതി ലഭിക്കുന്നതു വരെയും പ്രതിഷേധം തുടരുമെന്നും ചന്ദ്രശേഖർ വ്യക്തമാക്കി.
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ പീഡനത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകളാണ് ഡൽഹി ജന്തർമന്തറിൽ പ്രതിഷേധവുമായി എത്തിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഭിം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ് എന്നിവർ ഡൽഹിയിലെ പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തി. സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും സി പി ഐ നേതാവ് ഡി. രാജയും പ്രതിഷേധക്കാർക്ക് പിന്തുണയുമായി ജന്തർമന്തറിൽ എത്തി.
അധികാരത്തിൽ തുടരാൻ ഉത്തർപ്രദേശ് സർക്കാരിന് അവകാശമില്ലെന്നും നീതി നടപ്പാകണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും യെച്ചൂരി പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിക്ക് ആദരം അർപ്പിച്ച് വാൽമീകി മന്ദിറിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പ്രാർത്ഥനസംഗമം നടത്തി. എല്ലാവരുടെയും ശബ്ദം കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി ഉയരണമെന്നും കുടുംബത്തിന് നീതി ലഭിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും പ്രിയങ്ക പറഞ്ഞു.
You may also like:അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് [NEWS]കോവിഡ് രോഗിയെ പുഴുവരിച്ച നിലയിൽ ഡിസ്ചാർജ് ചെയ്ത സംഭവം: ഡോക്ടർ അടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ [NEWS] 'ആരും ഐ ഫോണ്‍ തന്നിട്ടുമില്ല, ഞാന്‍ വാങ്ങിയിട്ടുമില്ല'; നിയമ നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല [NEWS]
അതേസമയം, ഹത്രാസ് സംഭവത്തിൽ നാളെ കൊൽക്കത്തയിൽ നടക്കുന്ന പ്രതിഷേധത്തിന് മുഖ്യമന്ത്രി മമത ബാനർജി നേതൃത്വം നൽകും. വൈകുന്നേരം നാലുമണിക്കാണ് റാലി ആരംഭിക്കുക. ബിർല പ്ലാനറ്റോറിയത്തിൽ നിന്ന് സെൻട്രൽ കൊൽക്കത്തയിലെ മഹാത്മാ ഗാന്ധി പ്രതിമ സ്ഥലത്തേക്കാണ് റാലി നടക്കുകയെന്ന് തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
advertisement
ഹത്രാസിലെ ഇരയായ പെൺകുട്ടിയുടെ കുടുംബം സാധ്യമായ എല്ലാ സഹായങ്ങളും അർഹിക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകണമെന്ന് രാജ്യം മുഴുവൻ ആഗ്രഹിക്കുന്നു. പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് ചില ആളുകൾ കരുതുന്നു. ഈ സമയത്ത് ഇരയുടെ കുടുംബത്തിന് എല്ലാ വിധത്തിലുള്ള സഹായവും ആവശ്യമുണ്ടെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ഈ വിഷയത്തിൽ രാഷ്ട്രീയം പാടില്ലെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ എന്തുകൊണ്ടാണ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, മുംബൈ അല്ലെങ്കിൽ ഡൽഹി എന്നിവിടങ്ങളിൽ സംഭവിക്കുന്നെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് ബലാത്സംഗ സംഭവങ്ങൾ ഒന്നും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദും ജന്തർമന്തറിലെ പ്രതിഷേധത്തിന്റെ ഭാഗമായി. താൻ ഹത്രാസ് സന്ദർശിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വെക്കുന്നതു വരെയും നീതി ലഭിക്കുന്നതു വരെയും പ്രതിഷേധം തുടരുമെന്നും ചന്ദ്രശേഖർ വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 02, 2020 9:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Hathras Rape Case | ഹത്രാസ് പെൺകുട്ടിക്ക് നീതി തേടി ജന്തർമന്തറിൽ നൂറുകണക്കിന് ആളുകൾ, ഒപ്പം യെച്ചൂരിയും കെജ്രിവാളും