ഓൺലൈൻ മീറ്റിംഗിനിടെ സഹപ്രവർത്തകരെ അധിക്ഷേപിച്ച HDFC ബാങ്ക് ഓഫീസർക്ക് സസ്പെൻഷൻ

Last Updated:

സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് കമ്പനി ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്

ഓൺലൈൻ മീറ്റിംഗിനിടെ ജീവനക്കാരെ അധിക്ഷേപിച്ച എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് കമ്പനി ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. ബാങ്കിംഗ്, ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിൽപന കുറഞ്ഞതിൽ ഉദ്യോഗസ്ഥൻ തന്റെ ജൂനിയറായ സഹപ്രവർത്തകരോട് ആക്രോശിക്കുന്നത് വീഡിയോയിൽ കേൾക്കാം. വീഡിയോ ട്വിറ്ററിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
”ഈ വിഷയത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ബന്ധപ്പെട്ട ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കിന്റെ പെരുമാറ്റച്ചട്ടങ്ങൾ അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കും”, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഔദ്യോ​ഗിക പ്രസ്താവനയിൽ അറിയിച്ചു.‌‌ ജോലിസ്ഥലത്തെ ഇത്തരം മോശം പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന നയമാണ് തങ്ങളുടേത് എന്നും എല്ലാ ജീവനക്കാരോടും മാന്യമായും ബഹുമാനത്തോടെയും പെരുമാറണം എന്ന കാര്യത്തിൽ ഉറച്ചു വിശ്വസിക്കുന്നു എന്നും കമ്പനി കൂട്ടിച്ചേർത്തു.
advertisement
ഒരു ദിവസം 75 ഇൻഷുറൻസ് പോളിസികൾ വിൽക്കണം എന്നാണ് സസ്പെൻ‍ഡ് ചെയ്യപ്പെട്ട ഉദ്യോ​ഗസ്ഥൻ ജൂനിയർ ജീവനക്കാരനോട് ആവശ്യപ്പെടുന്നത്. വിഷയത്തിൽ സസ്പെൻഷനിലുള്ള ഉദ്യോ​ഗസ്ഥന്റെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല. ബാങ്ക് ജീവനക്കാരിൽ പലരും, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാർ ഇൻഷുറൻസ് പോലുള്ള ബാങ്കിങ്ങ് സേവനങ്ങൾ വിൽക്കാൻ മാനേജ്മെന്റിൽ നിന്നും വലിയ സമ്മർദ്ദം നേരിടുന്നുണ്ട്. ​
ടാർ​ഗറ്റ് നേടുന്നതിൽ പരാജയപ്പെടുമ്പോൾ ഇവർക്കെതിരെ ശിക്ഷാ നടപടികളും സ്വീകരിക്കാറുണ്ട്. ടാർഗെറ്റ് പൂർത്തിയാക്കാൻ കഴിയുന്നവർക്ക് പഞ്ചനക്ഷത്ര റിസോർട്ടുകളിലെ പാർട്ടികൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നൽകി വരുന്നുണ്ട്. ബാങ്കുകളിൽ പലതും സാധാരണയായി വായ്പാ സേവനങ്ങൾക്കൊപ്പമാണ് ഇൻഷുറൻസ് പോലുള്ള സേവനങ്ങളുടെയും വിൽപന നടത്തുന്നത്.
advertisement
വായ്പാ സേവനങ്ങൾക്കൊപ്പം പോളിസികൾ വാങ്ങാൻ പലപ്പോഴും ഉപഭോക്താക്കളെ ബാങ്കുകൾ നിർബന്ധിക്കുന്നു. ധാർമികതക്കു നിരക്കാത്ത ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ മാസം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ ബാങ്കുകളുടെയും ഡയറക്‌ടർമാരുമായി ഒരു മീറ്റിംഗ് നടത്തിയിരുന്നു. ഇത്തരത്തിൽ ഇൻഷുറൻസ് പോളിസികൾ ഉപഭോക്താക്കൾക്ക് വിൽക്കുന്നതിനെതിരെ പോതുമേഖലാ ബാങ്കുകൾക്ക് ധനമന്ത്രാലം നിർദേശം നൽകുകയും ചെയ്തിരുന്നു.
advertisement
Summary: HDFC Bank on June 5 suspended one of its officers in Kolkata for allegedly engaging in unruly behavior with colleagues during an internal meeting. In a video circulating on Twitter, the officer was heard shouting at his junior colleagues for not selling enough banking and insurance products
മലയാളം വാർത്തകൾ/ വാർത്ത/India/
ഓൺലൈൻ മീറ്റിംഗിനിടെ സഹപ്രവർത്തകരെ അധിക്ഷേപിച്ച HDFC ബാങ്ക് ഓഫീസർക്ക് സസ്പെൻഷൻ
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement