ന്യൂഡൽഹി: കൊറോണ വൈറസിനെ ചെറുക്കാൻ ചികിത്സാ നിർദേശങ്ങളുമായി ഹിന്ദുമഹാസഭ. ലോകമെമ്പാടും ആശങ്ക ഉയർത്തി കൊറോണ വൈറസ് ഭീതി വ്യാപിക്കുമ്പോൾ ഭയാനകമായ ഈ വൈറസ് ബാധയെ ചെറുക്കാൻ വിചിത്രമായ ചികിത്സാ രീതികളുമായാണ് ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി മഹാരാജ് രംഗത്തെത്തിയിരിക്കുന്നത്.
പശുവിന്റെ ചാണകവും മൂത്രവുമാണ് വൈറസിനെ തുരത്താൻ സ്വാമി നിർദേശിക്കുന്ന ഔഷധം. ഒരു പ്രത്യേക യജ്ഞം നടത്തിയും വൈറസിനെ കൊല്ലാമെന്നും അതിന്റെ ഫലങ്ങൾ ലോകത്തു നിന്ന് അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. 'പശുവിന്റെ മൂത്രവും ചാണകവും കഴിക്കുന്നത് ഭയാനകമായ കൊറോണ വൈറസിന്റെ പ്രഭാവം ഇല്ലാതാക്കും. ഓം നമഃശിവായ എന്ന് ഉരുവിട്ടു കൊണ്ട് ചാണകം ദേഹത്ത് പൂശുന്ന ആളുകളൊക്കെ രക്ഷപ്പെടും.. കൊറൊണ വൈറസിനെ കൊല്ലുന്നതിനായി വൈകാതെ തന്നെ ഒരു യജ്ഞം നടത്തുമെന്നുമായിരുന്നു സ്വാമി ചക്രപാണിയുടെ വാക്കുകൾ.
Also Read-Fact Check: കൊറോണയെ ചെറുക്കാൻ വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതിയോ?
അതിവേഗം വ്യാപിക്കുന്ന കൊറോണ വൈറസ് ചൈനയിൽ ഇതുവരെ 304 പേരുടെ ജീവനാണെടുത്തത്. ഇന്ത്യയടക്കം ഇരുപതിലധികം രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരുകയാണ് ചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ പുതിയ ചികിത്സാ നിർദേശങ്ങളുമായി ഹിന്ദുമഹാസഭയുടെ രംഗപ്രവേശം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona in Kerala, Corona outbreak, Corona virus, Corona virus China, Corona virus Kerala, Corona virus outbreak, Corona virus Wuhan, Medicine for corona