Kanyakumari | കന്യാകുമാരി ജില്ലയിൽ ഹിന്ദുക്കൾ ന്യൂനപക്ഷം; 'ക്രിപ്റ്റോ ക്രിസ്ത്യാനികൾ' സെൻസസിലില്ല: മദ്രാസ് ഹൈക്കോടതി
- Published by:Anuraj GR
- news18-malayalam
Last Updated:
ഈ ജനവിഭാഗത്തിൽപ്പെടുന്ന ഒരു ജഡ്ജിയ്‌ക്കെതിരെ അദ്ദേഹത്തിന്റെ പദവിയെ ചോദ്യം ചെയ്തുകൊണ്ട് ഒരു ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്
കന്യാകുമാരി (Kanyakumari) ജില്ലയിൽ മതം അടിസ്ഥാനമാക്കിയുള്ള ജനസംഖ്യയിൽ (Population) 1980 മുതൽ വലിയ മാറ്റങ്ങൾ പ്രകടമാണെന്ന് മദ്രാസ് ഹൈക്കോടതി (Madras High Court). 2011ലെ സെൻസസ് (Census) കണക്കുകൾക്ക് വിരുദ്ധമായി ഹിന്ദുക്കൾ (Hindus) ജില്ലയിൽ ന്യൂനപക്ഷമായി മാറിയെന്നും ഹൈക്കോടതി വെള്ളിയാഴ്ച നിരീക്ഷിച്ചു.
ഹിന്ദുക്കളിലെ പട്ടികജാതി വിഭാഗങ്ങളിൽപ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങൾ ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ടെങ്കിലും സംവരണാനുകൂല്യങ്ങൾ ലഭിക്കുന്നതിനായി രേഖകളിൽ അവർ ഹിന്ദുക്കളായി തുടരുകയാണെന്നും ഈ വസ്തുത സെൻസസ് കണക്കിലെടുക്കുന്നില്ലെന്നും കോടതി പറഞ്ഞു. അത്തരത്തിലുള്ളവരെ ക്രിപ്റ്റോ ക്രിസ്ത്യാനികൾ എന്നാണ് വിളിക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.
"ഈ പ്രമേയത്തെ ആധാരമാക്കി ഒരു ചലച്ചിത്രം പോലും പുറത്തിറങ്ങിയിട്ടുണ്ട് (രുദ്രതാണ്ഡവം). ഈ ജനവിഭാഗത്തിൽപ്പെടുന്ന ഒരു ജഡ്ജിയ്‌ക്കെതിരെ അദ്ദേഹത്തിന്റെ പദവിയെ ചോദ്യം ചെയ്തുകൊണ്ട് ഒരു ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. സത്യം അറിഞ്ഞിട്ടും എല്ലാവരും അതറിയില്ലെന്ന് നടിച്ചു. പക്ഷേ, അദ്ദേഹം മരണമടഞ്ഞപ്പോൾ ക്രിസ്ത്യൻ വിശ്വാസ പ്രകാരം ഒരു സെമിത്തേരിയിലാണ് മൃതദേഹം അടക്കം ചെയ്തത്", കോടതി ഉത്തരവിൽ പറയുന്നു.
advertisement
ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്ന വിധത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് തനിക്കെതിരെ ഫയൽ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ പുരോഹിതൻ ഫാദർ പി ജോർജ് പൊന്നയ്യ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ ഈ നിരീക്ഷണങ്ങൾ നടത്തിയത്. കന്യാകുമാരി ജില്ലയിലെ അരുമനൈ എന്ന ഗ്രാമത്തിൽ വെച്ചാണ് ഫാദർ പൊന്നയ്യ കേസിനാസ്പദമായ വിദ്വേഷ പ്രസംഗം നടത്തിയത്. ഹർജിക്കാരൻ തന്റെ പ്രസംഗത്തിൽ കന്യാകുമാരി ജില്ലയിലെ ക്രിസ്ത്യൻ ജനസംഖ്യ 62 ശതമാനം കടന്നതായി പരാമർശിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
advertisement
"സെൻസസ് കണക്കുകൾ മറ്റൊന്നാണെങ്കിലും കന്യാകുമാരി ജില്ലയിൽ ക്രിസ്ത്യൻ ജനസംഖ്യ 62 ശതമാനം കടന്നതായി ഹർജിക്കാരൻ ആത്മവിശ്വാസത്തോടെ പറയുന്നതിന്റെ കാരണം ഇതാണ്. വൈകാതെ ക്രിസ്ത്യൻ ജനസംഖ്യ 72 ശതമാനം കടക്കുമെന്നും അദ്ദേഹം പറയുന്നു. ഹിന്ദുക്കൾക്ക് താൻ മുന്നറിയിപ്പ് നൽകുകയാണെന്നും തങ്ങളുടെ വളർച്ച തടയാൻ ആർക്കും കഴിയില്ലെന്നും പറയുന്നതിൽ ഹർജിക്കാരനുള്ള ആത്മവിശ്വാസം വ്യക്തമാണ്", കോടതി പറഞ്ഞു.
advertisement
വിഭജനത്തെ തുടർന്നുള്ള കലാപങ്ങൾക്കും ലക്ഷക്കണക്കിന് പേരുടെ മരണത്തിനും ശേഷം സ്വാതന്ത്ര്യ ലബ്ധിയുടെ ഘട്ടത്തിൽ ഇന്ത്യയുടെ രാഷ്ട്രശിൽപ്പികൾ ബോധപൂർവം സ്വീകരിച്ച മതേതര ചട്ടക്കൂടിനെ ഇത്തരം പ്രവണതകൾ ദോഷകരമായി ബാധിക്കുമെന്നും ജസ്റ്റിസ് സ്വാമിനാഥൻ പറഞ്ഞു. സ്വന്തം മതം പ്രചരിപ്പിക്കുന്നതിനുള്ള മൗലികാവകാശം ഭരണഘടന അനുവദിച്ചു നൽകുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. മാത്രവുമല്ല വ്യക്തിപരമായ തീരുമാനത്തിന്റെ ഭാഗമായി ഒരു വ്യക്തി മറ്റൊരു മതം സ്വീകരിക്കാൻ തയ്യാറായാൽ ആ തീരുമാനം ബഹുമാനിക്കപ്പെടുകയും വേണം. എന്നാൽ മതപരിവർത്തനം ഒരു ഗ്രൂപ്പിന്റെ അജണ്ടയായി മാറാൻ പാടില്ലെന്നും ജഡ്ജി പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ 153എ, 295എ എന്നിവ പ്രകാരം ഹർജിക്കാരനെതിരെ ചുമത്തിയ കേസുകൾ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 08, 2022 7:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Kanyakumari | കന്യാകുമാരി ജില്ലയിൽ ഹിന്ദുക്കൾ ന്യൂനപക്ഷം; 'ക്രിപ്റ്റോ ക്രിസ്ത്യാനികൾ' സെൻസസിലില്ല: മദ്രാസ് ഹൈക്കോടതി