നഗരപ്രദേശങ്ങൾക്കായുള്ള മഴക്കാല-പ്രതിരോധ ടോയ്‌ലറ്റുകളിലെ മലിനജലം ഫലപ്രദമായി കൈകാര്യം ചെയ്യാം

Last Updated:

മലിനജലത്തിന്റെ പ്രതികൂല ആഘാതം കുറയ്ക്കുന്ന തരത്തിൽ മലിനജലം ശേഖരിക്കുക, കൊണ്ടുപോകുക സംസ്‌കരിക്കുക കൈകാര്യം ചെയ്യുക എന്നിവയാണ് മലിനജല പരിപാലനം എന്നതിൽ ഉൾപ്പെടുന്നത്

ജൂലൈ 3 എക്കാലത്തെയും ചൂടേറിയ ദിവസമായിരുന്നു, കാലാവസ്ഥാ വ്യതിയാനം ആവിർഭവിക്കുന്നതിനാൽ വരും വർഷങ്ങളിൽ ഈ  റെക്കോർഡ് തകർക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയിൽ, ജൂലൈ സമൃദ്ധമായ മൺസൂണിന്റെ സമയമാണ്, എന്നാൽ ചൂടാകുന്ന ഗ്രഹം കൂടുതൽ അസ്ഥിരവും ശക്തവുമായ മൺസൂൺ സൃഷ്ടിക്കുന്നു, ഇത് സമീപ വർഷങ്ങളിൽ വർദ്ധിച്ചുവരുന്ന വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ, മേഘസ്ഫോടനങ്ങൾ, മണ്ണിടിച്ചിലുകൾ എന്നിവയുടെ സംഭവങ്ങൾക്ക് തെളിവാണ്.
ശുചിത്വത്തിന്റെ കാര്യത്തിൽ ഇന്ത്യ നിരവധി വെല്ലുവിളികൾ നേരിടുന്ന ഒരു രാജ്യമാണ്, പ്രത്യേകിച്ച് ഉയർന്ന ജനസാന്ദ്രതയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഒത്തുചേരുന്ന നഗരപ്രദേശങ്ങളിൽ. അടിക്കടിയുള്ള വെള്ളപ്പൊക്കവും കനത്ത മഴയും എല്ലാവർക്കും മതിയായതും സുരക്ഷിതവുമായ പൊതു ടോയ്‌ലറ്റുകൾ ഒരുക്കുന്നത് വെല്ലുവിളിയാക്കുന്നു. കനത്ത മഴ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ഫലപ്രദമായ മലിനജല പരിപാലനവും നമ്മുടെ ഭൂമിയിൽ നിന്നും ജല സംവിധാനങ്ങളിൽ നിന്നും അതിനെ അകറ്റി നിർത്തുന്നതുമാണ്.
ടോയ്‌ലറ്റുകൾ, സിങ്കുകൾ, ഷവർ മറ്റ് സ്രോതസ്സുകൾ എന്നിവയിൽ നിന്ന് പുറത്തേക്ക് വരുന്ന ദ്രാവക മാലിന്യമാണ് മലിനജലം. ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ, ഇതിൽ അടങ്ങിയിരിക്കുന്ന ജൈവവസ്തുക്കൾ, രോഗാണുക്കൾ, പോഷകങ്ങൾ, രാസവസ്തുക്കൾ, മറ്റ് മലിനീകരണങ്ങൾ എന്നിവ പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഹാനികരമാവാൻ കാരണമാകുന്നു. മലിനജലത്തിന്റെ പ്രതികൂല ആഘാതം കുറയ്ക്കുന്ന തരത്തിൽ മലിനജലം ശേഖരിക്കുക, കൊണ്ടുപോകുക സംസ്‌കരിക്കുക കൈകാര്യം ചെയ്യുക എന്നിവയാണ് മലിനജല പരിപാലനം എന്നതിൽ ഉൾപ്പെടുന്നത്.
advertisement
കേന്ദ്രീകൃത മലിനജല പരിപാലനത്തിലെ പ്രശ്നം
നഗരപ്രദേശങ്ങളിൽ മലിനജല പരിപാലനം സാധാരണയായി അഴുക്കുചാലുകൾ, പൈപ്പുകൾ, പമ്പുകൾ, ട്രീറ്റ്മെന്റ് പ്ലാന്റുകൾ എന്നിവയെ ആശ്രയിക്കുന്ന കേന്ദ്രീകൃത സംവിധാനങ്ങളിലൂടെയാണ് നടത്തുന്നത്. എന്നിരുന്നാലും, ഈ സംവിധാനങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് നഗരങ്ങളിലെ ദരിദ്രരിൽ ഭൂരിഭാഗവും താമസിക്കുന്ന ചേരികളിലും അനൗപചാരിക വാസസ്ഥലങ്ങളിലും പലപ്പോഴും അപര്യാപ്തമോ അമിതഭാരമോ അല്ലെങ്കിൽ നിലവിലില്ലാത്തതോ ആണ്. മൺസൂൺ കാലത്ത് കനത്ത മഴ കാരണം നഗരപ്രദേശങ്ങളിൽ മലിനജലം കുതിച്ചുയരുന്നത് പതിവാണ്. പരമ്പരാഗത ശുചീകരണ സംവിധാനങ്ങളായ സെപ്റ്റിക് ടാങ്കുകൾ അല്ലെങ്കിൽ പിറ്റ് ലാട്രിനുകൾ വലിയ അളവിലുള്ള വെള്ളം കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്തിട്ടില്ലാത്തതിനാൽ, ഇത് സമീപ പ്രദേശങ്ങളിലേക്ക് കവിഞ്ഞൊഴുകുന്നതിനും മലിനീകരണത്തിനും കാരണമാകുന്നു, അതോടോപ്പം കുത്തൊഴുക്കുള്ള വെള്ളത്തിനൊപ്പം മലമൂത്രവിസർജ്ജനം അടുത്തുള്ള ജലാശയങ്ങളിലേക്ക് ഒഴുകാനും ഇടയാകുന്നു.
advertisement
ശുദ്ധീകരിക്കാത്ത മലിനജലം രോഗങ്ങൾ പടർത്തുകയും ഭൂഗർഭജലം മലിനമാക്കുകയും ചെയ്യുന്നതിനാൽ ഇത് പൊതുജനാരോഗ്യത്തിന് കാര്യമായ ഭീഷണി ഉയർത്തുന്നു. മാത്രമല്ല, മഴക്കാലത്ത് കനത്ത മഴയിൽ വെള്ളപ്പൊക്കം ഉണ്ടാവുകയും അഴുക്കുചാലുകളും ഓടകളും കവിഞ്ഞൊഴുകുകയും ചെയ്യുമ്പോൾ ഈ സംവിധാനങ്ങൾക്ക് കേടുപാടുകളും തടസ്സങ്ങളും ഉണ്ടാകുന്നു.
പ്രാദേശിക സാഹചര്യങ്ങൾക്കും അവസ്ഥകൾക്കും അനുയോജ്യമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉറവിടത്തിലോ അതിനടുത്തോ മലിനജലം ശുദ്ധീകരിക്കുന്ന വികേന്ദ്രീകൃത സംവിധാനങ്ങൾ ഉപയോഗിക്കുക എന്നതാണ് ഈ വെല്ലുവിളിക്കുള്ള സാധ്യമായ ഒരു പരിഹാരം. വെള്ളപ്പൊക്കത്തിലും വൈദ്യുതി മുടക്കത്തിലും ഇവ പ്രവർത്തിക്കാൻ കഴിയുന്നതിനാൽ ഈ സംവിധാനങ്ങളെ മഴക്കാല പ്രതിരോധ ടോയ്‌ലറ്റുകൾ എന്നും അറിയപ്പെടുന്നു. മലിനജലം ഫലപ്രദമായി സംസ്കരിക്കുന്നതിന് പ്രകൃതിദത്തമായ പ്രക്രിയകളോ ചെലവ് കുറഞ്ഞ വസ്തുക്കളോ ഉപയോഗിച്ച്, പ്രതിരോധശേഷിയുള്ളതും പൊരുത്തപ്പെടാവുന്നതും സുസ്ഥിരവുമായ രീതിയിലാണ് മഴക്കാല പ്രതിരോധ ടോയ്‌ലറ്റുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
advertisement
മഴക്കാല പ്രതിരോധ ടോയ്‌ലറ്റുകൾക്കായുള്ള തന്ത്രങ്ങൾ:
മെച്ചപ്പെട്ട ഡ്രെയിനേജ് സംവിധാനങ്ങൾ:
മഴക്കാല പ്രതിരോധശേഷിയുള്ള ടോയ്‌ലറ്റുകൾക്ക് ഉയർന്ന അളവിലുള്ള വെള്ളം കൈകാര്യം ചെയ്യാൻ കഴിവുള്ള ശക്തമായ ഡ്രെയിനേജ് സംവിധാനങ്ങൾ ആവശ്യമാണ്. ഈ സംവിധാനങ്ങളിൽ വലിയ ഡ്രെയിനേജ് പൈപ്പുകൾ നടപ്പിലാക്കുക, ശരിയായ ചരിവ് ഗ്രേഡിയന്റുകൾ ഉൾപ്പെടുത്തുക, പതിവായി വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതിലൂടെ തടസ്സങ്ങളും ഓവർഫ്ലോയും തടയാൻ ഇവ സഹായിക്കും.
ഉയർത്തിയുള്ള ടോയ്‌ലറ്റ് ഡിസൈനുകൾ:
ഉയരത്തിൽ ടോയ്‌ലറ്റുകൾ നിർമ്മിക്കുന്നത് കനത്ത മഴക്കാലത്ത് വെള്ളം കയറുന്നത് തടയാം. ശരിയായി രൂപകല്പന ചെയ്ത തറയുമായി ചേർന്ന് ഈ സവിശേഷമായ ഡിസൈൻ ഫലപ്രദമായി ടോയ്‌ലറ്റ് പ്രദേശം വരണ്ടതാക്കാനും മലിനജലം കവിഞ്ഞൊഴുകാനുള്ള സാധ്യത കുറയ്ക്കാനും കഴിയും.
advertisement
മഴവെള്ള സംഭരണം:
മഴക്കാല പ്രതിരോധശേഷിയുള്ള ടോയ്‌ലറ്റുകളുമായി മഴവെള്ള സംഭരണ ​​സംവിധാനങ്ങൾ സംയോജിപ്പിക്കുന്നത് നമുക്ക് ഇരട്ട നേട്ടം നൽകുന്നു. സംഭരിക്കുന്ന മഴവെള്ളം, ശുദ്ധജല സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും, അധിക ജലം ശുചീകരണ സംവിധാനത്തെ നശിപ്പിക്കുന്നത് തടയുകയും ചെയ്യുന്നതിലൂടെ ടോയ്‌ലറ്റുകൾ ഫ്ലഷ് ചെയ്യുക ജലസേചനം നടത്തുക പോലുള്ള കുടിവെള്ളേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.
വിവേകപരമായി മലിനജലം കൈകാര്യം ചെയ്യൽ:
മഴക്കാല പ്രതിരോധശേഷിയുള്ള ടോയ്‌ലറ്റുകളിൽ സ്മാർട്ട് സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുന്നത് മലിനജല പരിപാലനം ഒപ്റ്റിമൈസ് ചെയ്യാൻ സഹായിക്കും. സെൻസർ അധിഷ്‌ഠിത സംവിധാനങ്ങൾക്ക് ജലനിരപ്പ് നിരീക്ഷിക്കാനും തടസ്സങ്ങൾ കണ്ടെത്താനും അറ്റകുറ്റപ്പണി സംഘങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും കഴിയും. ഓവർഫ്ലോയും മലിനീകരണവും തടയുന്നതിന് സമയബന്ധിതമായ ഇടപെടൽ ഇവ ഉറപ്പാക്കുന്നു. കൂടാതെ, കനത്ത മഴയിൽ അധിക ജലം ഇതര സംഭരണികളിലേക്കോ ശുദ്ധീകരണ സംവിധാനങ്ങളിലേക്കോ തിരിച്ചുവിടാൻ ഓട്ടോമേറ്റഡ് വാൽവുകളും പമ്പുകളും ഉപയോഗിക്കാവുന്നതാണ്.
advertisement
ഫലപ്രദമായ മലിനജല സംസ്കരണത്തിനുള്ള സാങ്കേതികവിദ്യകൾ:
വികേന്ദ്രീകൃത സംവിധാനങ്ങൾ:
പരമ്പരാഗത കേന്ദ്രീകൃത മലിനജല ശുദ്ധീകരണ പ്ലാന്റുകൾക്ക് മൺസൂൺ വെള്ളത്തിന്റെ പെട്ടെന്നുള്ള ഒഴുക്കിനെ നേരിടാൻ ബുദ്ധിമുട്ടാണ്. നിർമ്മിത തണ്ണീർത്തടങ്ങൾ, വായുരഹിത ഡൈജസ്റ്ററുകൾ അല്ലെങ്കിൽ ബയോ-ഡൈജസ്റ്റർ ടോയ്‌ലറ്റുകൾ പോലുള്ള വികേന്ദ്രീകൃത സംവിധാനങ്ങൾ കൂടുതൽ പ്രതിരോധശേഷിയുള്ളതും അളക്കാവുന്നതുമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ സംവിധാനങ്ങൾക്ക് ഉറവിടത്തിൽ തന്നെ മലിനജലം കാര്യക്ഷമമായി സംസ്കരിക്കാനും കേന്ദ്രീകൃത അടിസ്ഥാന സൗകര്യങ്ങളുടെ ഭാരം കുറയ്ക്കാനും കഴിയും.
മലിന ജല പുനരുപയോഗം:
advertisement
മഴക്കാല പ്രതിരോധശേഷിയുള്ള ടോയ്‌ലറ്റുകളിൽ മലിന ജല റീസൈക്ലിംഗ് സംവിധാനങ്ങൾ നടപ്പിലാക്കുന്നത് വെള്ളം പാഴാക്കുന്നത് കുറയ്ക്കാനും ശുചിത്വ അടിസ്ഥാന സൗകര്യങ്ങളിലെ ബുദ്ധിമുട്ട് ലഘൂകരിക്കാനും സഹായിക്കും. കൈകഴുകൽ, കുളിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന മലിന ജലം, ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യൽ, പൂന്തോട്ടപരിപാലനം തുടങ്ങിയ കുടിവെള്ളേതര ആവശ്യങ്ങൾക്കായി വീണ്ടും ഉപയോഗിക്കാവുന്നതാണ്.
വെർമിഫിൽട്രേഷൻ:
മലിനജലത്തിലെ ജൈവവസ്തുക്കളെ വിഘടിപ്പിക്കാൻ മണ്ണിരകളെ ഉപയോഗിക്കുന്ന പ്രകൃതിദത്ത സംസ്കരണ രീതിയാണ് വെർമിഫിൽട്രേഷൻ. ഈ പ്രക്രിയ മലിനജലം ശുദ്ധീകരിക്കുക മാത്രമല്ല, സസ്യങ്ങൾക്ക് വളമായി ഉപയോഗിക്കാവുന്ന പോഷക സമ്പുഷ്ടമായ മണ്ണിര കമ്പോസ്റ്റ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. മഴക്കാല പ്രതിരോധശേഷിയുള്ള ടോയ്‌ലറ്റുകളിൽ വെർമിഫിൽട്രേഷൻ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിലൂടെ മലിനജല പരിപാലനത്തിന് പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ സമീപനമാണ് നൽകുന്നത്.
പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ട് മഴക്കാലത്തെ പ്രതിരോധിക്കാൻ കഴിയുന്ന സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ ശുചിത്വ സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിന് നഗര ആസൂത്രകരും നയരൂപീകരണക്കാരും കമ്മ്യൂണിറ്റികളും ഈ പരിഹാരങ്ങൾ സ്വീകരിക്കുന്നതിന് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്. എല്ലാത്തിനുമുപരി, ഇത് നമ്മുടെ പുതിയ യാഥാർത്ഥ്യമാണ്, കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ ഉടൻ ഫലം കാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പ്രായോഗികമായി, ഏറ്റവും മോശമായ കാര്യങ്ങൾക്ക് നമ്മൾ തയ്യാറാകേണ്ടതുണ്ട്.
എല്ലാ കാഴ്ചപ്പാടുകളും ഉൾക്കൊള്ളുന്ന മാറ്റത്തിന്, കൃത്യമായും വേഗത്തിലും നടപ്പിലാക്കുന്നതിനും ശരിയായ സംവിധാനങ്ങൾ ഉപയോഗിച്ച് പിന്തുണയ്ക്കുന്നതിനും ടോയ്‌ലറ്റ് ശുചിത്വ പ്രശ്നങ്ങളെക്കുറിച്ച് നാം സമവായം ഉണ്ടാക്കേണ്ടതുണ്ട്. ഹാർപിക്കിന്റെയും ന്യൂസ് 18ന്റെയും മിഷൻ സ്വച്ഛത ഔർ പാനി എല്ലാവർക്കുമായി വൃത്തിയുള്ള ടോയ്‌ലറ്റുകളുടെ പ്രവേശനം ഉറപ്പാക്കുന്ന സമഗ്രമായ ശുചിത്വം വാദിക്കാനുള്ള ശക്തമായ വേദിയായി പ്രവർത്തിച്ചു. ലിംഗഭേദം, കഴിവുകൾ, ജാതികൾ അല്ലെങ്കിൽ വർഗങ്ങൾ എന്നിവ പരിഗണിക്കാതെ അവ സമത്വം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വൃത്തിയുള്ള ടോയ്‌ലറ്റുകൾ ഒരു പങ്കാളിത്ത ഉത്തരവാദിത്തമാണെന്ന് ഊന്നിപ്പറയുന്നു.
3 വർഷമായി മിഷൻ സ്വച്ഛത ഔർ പാനി, ടോയ്‌ലറ്റ് ശുചിത്വവും പ്രവേശനവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് വിവിധ മേഖലകളിൽ നിന്നുള്ള പങ്കാളികൾക്ക് ഒത്തുചേരാനുള്ള ഒരു വേദി സൃഷ്ടിച്ചിരിക്കുന്നു. ടോയ്‌ലറ്റ് ഉപയോഗത്തെക്കുറിച്ചുള്ള സങ്കൽപ്പിക്കാവുന്ന എല്ലാ വിഷയങ്ങളെയും കുറിച്ചുള്ള വിവരങ്ങളുടെ വിശ്വസനീയമായ ശേഖരമായും അത് നമ്മെ വ്യക്തിഗതമായും വലിയ സമൂഹമായും എങ്ങനെ സ്വാധീനിക്കുന്നു എന്നും ഇത് വർത്തിക്കുന്നു.
ടോയ്‌ലറ്റ് മര്യാദകളെ കുറിച്ച് നിങ്ങളുടെ കുട്ടികളെ ബോധവൽക്കരിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ പ്രദേശത്ത് പൊതു ടോയ്‌ലറ്റുകൾ നിർമ്മിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ പ്രാദേശിക മുനിസിപ്പൽ വാർഡ് ഓഫീസറോട് എങ്ങനെ സംസാരിക്കാമെന്ന് പഠിക്കുകയോ ചെയ്യട്ടെ, മിഷൻ സ്വച്ഛത ഔർ പാനിയിൽ നിങ്ങൾക്ക് ഫലപ്രദമായ വാദത്തിന് ആവശ്യമായ വിവരങ്ങൾ ഉണ്ട്. നമ്മുടെ നിർമ്മിത ചുറ്റുപാടിൽ ആണെങ്കിലും സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ നിരവധി ശബ്ദങ്ങളുടെ പ്രവർത്തനം ആവശ്യമാണ്. ഭാഗ്യവശാൽ, ഞങ്ങളിൽ 1.4 കോടി ശബ്ദങ്ങളുണ്ട്.
നമ്മുടെ ശബ്‌ദങ്ങൾ എണ്ണിയാലൊടുങ്ങാം. ഈ ദേശീയ സംഭാഷണത്തിലേക്ക് നിങ്ങൾക്ക് എങ്ങനെ സംഭാവന നൽകാമെന്നും സ്വസ്ത് ഭാരതിലേക്കും സ്വച്ഛ് ഭാരതത്തിലേക്കും എങ്ങനെ വഴിയൊരുക്കാമെന്നും അറിയാൻ ഞങ്ങളോടൊപ്പം ചേരൂ.
മലയാളം വാർത്തകൾ/ വാർത്ത/India/
നഗരപ്രദേശങ്ങൾക്കായുള്ള മഴക്കാല-പ്രതിരോധ ടോയ്‌ലറ്റുകളിലെ മലിനജലം ഫലപ്രദമായി കൈകാര്യം ചെയ്യാം
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement