ഐഎസില്‍ ചേരാന്‍ സോഷ്യല്‍ മീഡിയയിലൂടെ സന്നദ്ധത അറിയിച്ച ഐഐടി വിദ്യാർത്ഥി കസ്റ്റഡിയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഡൽഹി സ്വദേശിയായ നാലാം വർഷ ബയോടെക്നോളജി വിദ്യാർഥിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേരാൻ സമൂഹമാധ്യമങ്ങളിലൂടെ സന്നദ്ധതയറിയിച്ച ഗുവാഹത്തി ഐഐടിയിലെ വിദ്യാർഥി കസ്റ്റഡിയിൽ. ഡൽഹി സ്വദേശിയായ നാലാം വർഷ ബയോടെക്നോളജി വിദ്യാർഥിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെയും ഇമെയിലുകളിലൂടെയും ഭീകരസംഘടനയിൽ ചേരാൻ സന്നദ്ധതയറിച്ച വിദ്യാര്‍ഥിയെ ക്യാമ്പസിൽ നിന്നും കാണാതായിരുന്നു. ധുബ്രി ജില്ലയിൽ ഐഎസ് ഇന്ത്യയുടെ തലവൻ ഹാരിസ് ഫാറൂഖി അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് ഇത്.
തൻ്റെ തീരുമാനത്തിൻ്റെ കാരണം വ്യക്തമാക്കി ലിങ്ക്ഡ്ഇനിൽ തുറന്ന കത്ത് എഴുതിയതിനെത്തുടർന്ന് ഡൽഹി നിവാസിയായ വിദ്യാർത്ഥിക്കായി ലുക്ക്ഔട്ട് അലർട്ട് പുറപ്പെടുവിച്ചിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഗുവാഹത്തിയിൽ നിന്ന് 30 കിലോമീറ്റർ അകലെ കാംരൂപ് ജില്ലയിലെ ഹാജോയിൽ നിന്നാണ് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്.
പോലീസ് ഐഐടി-ഗുവാഹത്തി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ, ഉച്ച മുതൽ വിദ്യാർത്ഥിയെ കാണാതായെന്നും മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആണെന്നും വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിയെ കണ്ടെത്തുന്നത്.
advertisement
താൻ ഐഎസിൽ ചേരാനുള്ള വഴിയിലാണെന്ന് അവകാശപ്പെട്ട് വിദ്യാർത്ഥി അയച്ച ഇ-മെയില്‍ ഉള്ളടക്കത്തിൻ്റെ ആധികാരികത പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് (എസ്ടിഎഫ്) കല്യാൺ കുമാർ പഥക് പറഞ്ഞു. ഇയാളുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ഐസിസ് പതാകയ്ക്ക് സമാനമായ ഒരു കറുത്ത പതാകയും ഇസ്ലാമിക കയ്യെഴുത്തുപ്രതിയും പോലീസ് കണ്ടെടുത്തു. ഇയാൾ ഒറ്റയ്ക്കായിരുന്നുവെന്നും കാമ്പസിൽ സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Guwahati,Kamrup Metropolitan,Assam
First Published :
March 24, 2024 7:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഐഎസില്‍ ചേരാന്‍ സോഷ്യല്‍ മീഡിയയിലൂടെ സന്നദ്ധത അറിയിച്ച ഐഐടി വിദ്യാർത്ഥി കസ്റ്റഡിയില്‍