ന്യൂഡൽഹി: നോവൽ കൊറോണ വൈറസ് എന്ന വ്യാപിക്കാതിരിക്കാൻ കൂടുതൽ കർക്കശ നടപടികളുമായി കേന്ദ്രസർക്കാർ. ഏറ്റവും പുതിയ നടപടികളുടെ ഭാഗമായി ഇന്ത്യയിലേക്കുവരുന്ന പ്രവാസികളും മറ്റ് യാത്രക്കാരും അവരുടെ വിമാനങ്ങളിൽ ഒരു പുതിയ ഫോം പൂരിപ്പിക്കേണ്ടതുണ്ട്.
കോവിഡ് -19 യാത്രയുമായി ബന്ധപ്പെട്ട കേസുകൾ തടയാൻ സഹായിക്കുന്നതിനായി പുതിയ യാത്രാ നിയന്ത്രണങ്ങളും മറ്റ് നടപടികളും ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചതിന്‍റെ ഭാഗമാണിത്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് “സെൽഫ് റിപ്പോർട്ടിങ് ഫോം” വിതരണം ചെയ്യാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സെൽഫ് റിപ്പോർട്ടിങ് ഫോമിൽ യാത്രക്കാർ അവരുടെ വ്യക്തിഗത വിശദാംശങ്ങൾ, ഇന്ത്യയിൽ പോകേണ്ട സ്ഥലം, വിലാസം, കഴിഞ്ഞ 14 ദിവസങ്ങളിൽ അവർ സന്ദർശിച്ച നഗരങ്ങളുടെ / രാജ്യങ്ങളുടെ വിശദാംശങ്ങൾ എന്നിവ വ്യക്തമാക്കേണ്ടതുണ്ട്.
പനി, ചുമ, ശ്വാസകോശ സംബന്ധമായ അസുഖം എന്നിവയുണ്ടോയെന്നും യാത്രക്കാർ വ്യക്തമാക്കണം.
ചൈന, ഹോങ്കോംഗ്, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ, മറ്റ് കോവിഡ് -19 ബാധിത രാജ്യങ്ങളിൽനിന്ന് വരുന്ന യാത്രക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള മാനദണ്ഡപ്രകാരമുള്ള സ്ക്രീനിങിന് നിർബന്ധമായും വിധേയരാകണം.
ഇന്ത്യയിലെ കോൺടാക്റ്റ് വിശദാംശങ്ങൾ (പ്രാദേശിക വിലാസവും മൊബൈൽ നമ്പറും) പരാമർശിക്കേണ്ടത് നിർബന്ധമാണ്.
You may also like:നടിയെ ആക്രമിച്ച കേസിൽ നടി ബിന്ദു പണിക്കരും മൊഴി മാറ്റി [NEWS]പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന യുവാവ് അറസ്റ്റിൽ; നിഷ്ഠൂര ക്രൂരകൃത്യമെന്ന് പൊലീസ് [NEWS]കൊറോണ മറച്ച സൂര്യോദയം ആസ്വദിക്കുന്ന മുത്തച്ഛൻ; ഹൃദയത്തിൽ തൊടുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ [NEWS]
പനി, ചുമ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുള്ള യാത്രക്കാരെ കൂടുതൽ പരിശോധനയ്ക്കായി ഹെൽത്ത് കൌണ്ടറിലേക്ക് റഫർ ചെയ്യാൻ ഇമിഗ്രേഷൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റഫർ ചെയ്ത യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനായി പ്രീ-ഇമിഗ്രേഷൻ ഏരിയയിൽ അധിക ആരോഗ്യ കൌണ്ടറുകൾ സ്ഥാപിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.