ഇന്ത്യയിലെ ആദ്യത്തെ പുനരുപയോഗ സാധ്യമായ ഹൈബ്രിഡ് റോക്കറ്റ് 'RHUMI-1' വിക്ഷേപിച്ചു

Last Updated:

ആഗോള താപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഗവേഷണ ആവശ്യങ്ങൾക്കായി വിവരങ്ങൾ ശേഖരിക്കുകയാണ് ഈ ഉപഗ്രഹങ്ങളുടെ ലക്ഷ്യം

ചെന്നൈ: പുനരുപയോഗ സാധ്യമായ ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് റോക്കറ്റ് റൂമി 2024 (RHUMI-1) വിക്ഷേപിച്ചു. ശനിയാഴ്ച ചെന്നൈയിലെ തിരുവിതന്തൈയിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഇതോടെ ഇന്ത്യൻ ബഹിരാകാശ സാങ്കേതിക വിദ്യയിൽ ഒരു പൊൻതൂവൽ കൂടി ചേർത്തുവെയ്ക്കുകയാണ്. ആഗോള താപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഗവേഷണ ആവശ്യങ്ങൾക്കായി വിവരങ്ങൾ ശേഖരിക്കുകയാണ് ഈ ഉപഗ്രഹങ്ങളുടെ ലക്ഷ്യം.
തമിഴ്‌നാട് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്‌പേസ് സോൺ ഇന്ത്യ മാർട്ടിൻ ഗ്രൂപ്പുമായി ചേർന്നാണ് റൂമി 2024 വികസിപ്പിച്ചത്. മൂന്ന് ക്യൂബ് സാറ്റലൈറ്റുകളും 50 പിക്കോ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ഒരു മൊബൈൽ ലോഞ്ചർ ഉപയോഗിച്ചാണ് ഉപഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്. RHUMI-1-ൽ ഒരു ജനറിക്-ഇന്ധന അടിസ്ഥാനമാക്കിയുള്ള ഹൈബ്രിഡ് മോട്ടോറും ഇലക്ട്രിക്കലി ട്രിഗർ ചെയ്ത പാരച്യൂട്ട് ഡിപ്ലോയറും സജ്ജീകരിച്ചിരിക്കുന്നു.
വഴക്കത്തിനും പുനരുപയോഗത്തിനും ഊന്നൽ നൽകിയാണ് RHUMI 1 രൂപകൽപ്പന ചെയ്തത്. നിരവധി അത്യാധുനിക സാങ്കേതികവിദ്യകൾ ഇതിനുണ്ട്. ക്രമീകരിക്കാവുന്ന ലോഞ്ച് ആംഗിൾ ആണ് അതിൻ്റെ പ്രധാന കഴിവുകളിലൊന്ന്. ISRO സാറ്റലൈറ്റ് സെൻ്റർ (ISAC) മുൻ ഡയറക്ടർ ഡോ. മയിൽസ്വാമി അണ്ണാദുരൈയുടെ നേതൃത്വത്തിൽ സ്പേസ് സോണിൻ്റെ സ്ഥാപകനായ ആനന്ദ് മേഗലിംഗമാണ് RHUMI 1ന്റെ ദൗത്യം നയിക്കുന്നത്. കുറഞ്ഞ ചെലവിൽ ബഹിരാകാശ വ്യവസായത്തിൽ ദീർഘകാല പരിഹാരങ്ങൾ നൽകാൻ ലക്ഷ്യമിടുന്ന ചെന്നൈയിലെ ഒരു എയ്‌റോ-ടെക്‌നോളജി കമ്പനിയാണ് സ്‌പേസ് സോൺ ഇന്ത്യ.
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യയിലെ ആദ്യത്തെ പുനരുപയോഗ സാധ്യമായ ഹൈബ്രിഡ് റോക്കറ്റ് 'RHUMI-1' വിക്ഷേപിച്ചു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement