#CourageInKargil | ടൈഗർഹിൽ പിടിച്ചടക്കി പാക് വെല്ലുവിളി; ഒടുവിൽ തിരിച്ചുപിടിച്ചു ഇന്ത്യയുടെ മറുപടി
- Published by:Anuraj GR
- news18-malayalam
Last Updated:
കയറ്റം കയറിവരുന്ന ഇന്ത്യൻ സൈന്യത്തെ വെടിവച്ചിടാം എന്നതായിരുന്നു ടൈഗർ ഹിൽ കയ്യടക്കിയ പാകിസ്താന്റെ മുൻതൂക്കം.
ടൈഗർഹിൽ ആയിരുന്നു കാർഗിൽ യുദ്ധത്തിന്റെ കേന്ദ്രബിന്ദു. തോലോലിങ് മലനിരകൾക്കു മുകളിലെ ഈ മല കയ്യടിക്കിയായിരുന്നു പാക്‌സൈന്യം ഇന്ത്യയെ വെല്ലുവിളിച്ചത്. അന്നു സൈനിക മേധാവിയായിരുന്ന ജനറൽ പർവേസ് മുഷറഫ് നടത്തിയ ആ നീക്കത്തിന് വൻസന്നാഹം ഒരുക്കിയാണ് ഇന്ത്യ മറുപടി നൽകിയത്.
പോയിന്റ് 5062. ഗ്യാഗ്‌സ് ലാ അഥവാ ടൈഗർഹിൽ. കാർഗിൽ അതിർത്തിയിലെ ഇന്ത്യയുടെ ഏറ്റവും തന്ത്രപ്രധാനമായ കേന്ദ്രം. ഇതു കൈയ്യടക്കിയ പാക് പക്ഷത്തെ തുരത്താനാണ് ഇന്ത്യ കാർഗിലിലേക്കു മാർച്ച് ചെയ്തത്. ഒരു ബൈനോക്കുലറും നാലു മെഷീൻ ഗണ്ണും ഉണ്ടെങ്കിൽ ടൈഗർഹില്ലിൽ നിന്നു യുദ്ധം ജയിക്കാം എന്നു പ്രഖ്യാപിച്ച ജനറൽ പർവേസ് മുഷറഫിന് നൽകിയ തിരിച്ചടി കൂടിയായിരുന്നു ആ യുദ്ധവിജയം.
കയറ്റം കയറിവരുന്ന ഇന്ത്യൻ സൈന്യത്തെ വെടിവച്ചിടാം എന്നതായിരുന്നു ടൈഗർ ഹിൽ കയ്യടക്കിയ പാകിസ്താന്റെ മുൻതൂക്കം. ഇന്ത്യൻ പക്ഷത്ത് 527 സൈനികർ വീരമൃത്യു വരിച്ചത് ടൈഗർ ഹില്ലിൽ നിന്നു പാകിസ്താൻ നടത്തിയ വെടിവയ്പിന്റെ ഫലമായിരുന്നു. ഇന്ത്യയുടെ രണ്ടു യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതും ടൈഗർഹില്ലിന്റെ ഉയരം മുതലെടുത്തായിരുന്നു.
advertisement
advertisement
മഹാവീർ ചക്ര നൽകി രാജ്യം ആദരിച്ച രാജേഷ് അധികാരിയും ദിഗേന്ദ്രകുമാറും നടത്തിയ പോരാട്ടമാണ് ടൈഗർഹില്ലിനെ വീണ്ടും ഇന്ത്യയുടെ കാൽക്കീഴിൽ എത്തിച്ചത്. അതായിരുന്നു കാർഗിൽ വിജയത്തിന്റെ നിർണായക ദിനവും
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 25, 2020 10:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
#CourageInKargil | ടൈഗർഹിൽ പിടിച്ചടക്കി പാക് വെല്ലുവിളി; ഒടുവിൽ തിരിച്ചുപിടിച്ചു ഇന്ത്യയുടെ മറുപടി