HOME /NEWS /India / പ്രതിരോധ മേഖലയിൽ കരുത്ത് വർധിപ്പിച്ച് ഇന്ത്യ; ദ്രുത പ്രതികരണ ഉപരിതല- ഭൂതല മിസൈൽ വിജയകരമായി പരീക്ഷിച്ചു

പ്രതിരോധ മേഖലയിൽ കരുത്ത് വർധിപ്പിച്ച് ഇന്ത്യ; ദ്രുത പ്രതികരണ ഉപരിതല- ഭൂതല മിസൈൽ വിജയകരമായി പരീക്ഷിച്ചു

News18 Malayalam

News18 Malayalam

കവചിത വാഹനങ്ങളെ വ്യോമാക്രമണത്തിൽ നിന്നും പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് മിസൈൽ സംവിധാനം വികസിപ്പിച്ചെടുത്തത്.

  • Share this:

    ഭുവനേശ്വര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ദ്രുത പ്രതികരണ ഉപരിതല- ഭൂതല മിസൈൽ (ക്യു.ആര്‍.എസ്.എ.എം.) ആദ്യഘട്ട പരീക്ഷണ വിക്ഷേപണം വിജയകരം. 30 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള ഈ മിസൈലിന്റെ വികസിപ്പിക്കലും പരീക്ഷണങ്ങളും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പുരോഗമിക്കുകയായിരുന്നു. ഒഡീഷയിലെ ബാലസോറിലായിരുന്നു പരീക്ഷണം. ചാന്ദിപൂർ ഐടിആറിൽ നിന്നും വൈകിട്ട് 3.40 ഓടെയാണ് മിസൈൽ സംവിധാനം പരീക്ഷിച്ചത്. പരീക്ഷണത്തിൽ നിശ്ചയിച്ചിരുന്ന ലക്ഷ്യം മിസൈൽ തകർത്തതായി അധികൃതർ അറിയിച്ചു.

    Also Read- കശ്മീരിൽ നിയന്ത്രണരേഖയിൽ പാക് ആക്രമണം; 5 സൈനികർക്ക് വീരമൃത്യു; തിരിച്ചടിച്ച് ഇന്ത്യ

    ബാറ്ററി മൾട്ടിഫിക്കേഷൻ റഡാർ, ബാറ്ററി സർവൈലൻസ് റഡാർ, ബാറ്ററി ബാറ്ററി കമാന്റ് പോസ്റ്റ് വെഹിക്കിൾ, മൊബൈൽ ലോഞ്ചർ എന്നിവ അടങ്ങിയ സംയുക്ത മിസൈൽ സംവിധാനം ഡിആർഡിഒയാണ് നിർമിച്ചത്. കവചിത വാഹനങ്ങളെ വ്യോമാക്രമണത്തിൽ നിന്നും പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് മിസൈൽ സംവിധാനം വികസിപ്പിച്ചെടുത്തത്. ചുരുങ്ങിയ സമയത്തിൽ ലക്ഷ്യത്തെ കണ്ടെത്താനും തകർക്കാനും മിസൈൽ സംവിധാനത്തിന് സാധിക്കും.

    Also Read-  Diwali 2020| അയോധ്യയിൽ മഹാദീപോത്സവം; 5,51,000 ദീപങ്ങൾ തെളിയിച്ച് ആഘോഷം

    അടുത്തഘട്ടത്തില്‍ കര-വ്യോമസേനകള്‍ ഈ മിസൈല്‍ പരിശോധിക്കും. ഇതിനു ശേഷം കൂടുതല്‍ മിസൈലുകള്‍ നിര്‍മിക്കുകയും സൈന്യത്തിന്റെ ഭാഗമാക്കുകയും ചെയ്യും. ക്വിക്ക് റിയാക്ഷന്‍ സര്‍ഫെയ്‌സ് ടു എയര്‍ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം 2017 ജൂണ്‍ നാലിനാണ് നടത്തിയത്. ക്യു.ആര്‍.എസ്.എമ്മില്‍ രണ്ട് റഡാറുകള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ ഇത് 360 ഡിഗ്രിയിലും സംരക്ഷണം നല്‍കാന്‍ സഹായിക്കും.

    മിസൈലുകള്‍ക്ക് ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളെ ഒരേസമയം പ്രഹരിക്കാന്‍ ശേഷിയുണ്ട്. ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന സൈനികരെ വ്യോമാക്രമണത്തില്‍നിന്ന് സംരക്ഷിക്കാനാണ് ക്യു.ആര്‍.എസ്.എ.എം. വികസിപ്പിച്ചതെന്ന് ഡി.ആര്‍.ഡി.ഒ. അധികൃതര്‍ അറിയിച്ചു. കഴിഞ്ഞാഴ്ച പിനാക മൾട്ടി ബാരൽ റോക്കറ്റ് സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായിരുന്നു.

    First published:

    Tags: DRDO, Missile Strikes