ന്യൂഡൽഹി: കഷ്മീരിൽ തോക്കെടുത്തവർ കീഴടങ്ങിയില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. ജെയ്ഷെ മുഹമ്മദിന്റെ കശ്മീരിലെ നേതൃത്വത്തെ ഉന്മൂലനം ചെയ്തുവെന്നും കരസേന അവകാശപ്പെട്ടു. പുൽവാമയിലുണ്ടായ ആക്രമണത്തിന് പിന്നിൽ പാകിസ്താൻ സൈന്യവും ഐഎസ്ഐയുമാണെന്ന് ലഫ്റ്റണന്റ് ജനറൽ കെ.ജെഎസ് ധില്ലൻ പറഞ്ഞു. ഭീകര സംഘടനകളിൽ ചേർന്ന കശ്മീരി യുവാക്കൾ കീഴടങ്ങുവാൻ തയാറാവണം. ഇല്ലെങ്കിൽ അവരെ ഇല്ലാതാക്കുമെന്നും സൈന്യം മുന്നറിയിപ്പ് നൽകി.
എന്നാൽ പുൽവാമ ആക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോണപണം തള്ളി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത് വന്നു. പാകിസ്താൻ പ്രതിയാണെങ്കിൽ തെളിവ് നൽകിയാൽ ശക്തമായ നടപടി സ്വീകരിക്കും. അതിന്റെ പേരിൽ രാജ്യത്തെ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
ആക്രമണത്തിന്റെ മുഖ്യ അസൂത്രകരെ പുൽവാമയ്ക്ക് സമീപം പിങ്ക്ളാനിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ സൈന്യം വകവരുത്തിയിരുന്നു. ജെയിഷ് ഇ മുഹമ്മദ് ഭീകരരായ കമ്രാൻ, ഹിലാൽ എന്നിവരെയാണ് വധിച്ചത്. തുടക്കത്തിൽ ഭീകരവിരുദ്ധ നീക്കത്തിൽ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ പാർട്ടികൾ സുരക്ഷാ വീഴ്ചയിൽ അന്വേഷണം അവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഇത് വരുദിവസങ്ങളിൽ രാഷ്ടീയ തർക്കത്തിന് ഇടയാക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.