സൗദി രാജകുമാരന് ഔദ്യോഗിക സ്വീകരണം രാഷ്ട്രപതി ഭവനിൽ ബുധനാഴ്ച രാവിലെ

Last Updated:

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാതലത്തില്‍ പാകിസ്ഥാനില്‍ നിന്നും റിയാദിലേക്ക് മടങ്ങിയ ശേഷമാണ് സൗദി കിരീടാവകാശി ഇന്ത്യയിലെത്തിയത്.

ന്യൂഡൽഹി: സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ഡല്‍ഹിയില്‍ ഊഷ്മള വരവേല്‍പ്പ്.
വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അഞ്ച് സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കും.
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാതലത്തില്‍ പാകിസ്ഥാനില്‍ നിന്നും റിയാദിലേക്ക് മടങ്ങിയ ശേഷമാണ് സൗദി കിരീടാവകാശി ഇന്ത്യയിലെത്തിയത്.
ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യ കിരീടാവകാശി ഇന്ത്യയിലെത്തിയത്. ഡല്‍ഹി പാലം സൈനിക വിമാനത്താവളത്തില്‍ എത്തിയ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രി നരേന്ദ്രമോദി വരവേറ്റു.
രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം നൽകും. 10.45ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും.
advertisement
 12 മണിക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും ശേഷം ഹൈദരബാദ് ഹൗസില്‍ ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
12.45ന് പ്രതിനിധിതല ചര്‍ച്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും അഞ്ചു കാരാറുകളില്‍ ഒപ്പുവെയ്ക്കും. പ്രതിരോധ സഹകരണത്തിനുള്ള കരാറുകളിലും ഒപ്പു വെയ്ക്കും. നാവികപരിശീലനത്തിനും രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറാനും ധാരണയായിട്ടുണ്ട്. ഉച്ചയ്ക്ക് 1.15ന് ഇരുവരും മാധ്യമങ്ങളെ കാണും.
രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച ശേഷം പിന്നീട് ചൈനയിലേക്ക് പോകും. പാക് സന്ദര്‍ശനത്തില്‍ 2000 കോടി ഡോളറിന്‍റെ നിക്ഷേപത്തിനുള്ള ധാരണാപത്രത്തിൽ സൗദി ഒപ്പുവച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച സൗദി അറേബ്യ, ഇന്ത്യ - പാക് സംഘർഷം കുറയ്ക്കാൻ ശ്രമിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
സൗദി രാജകുമാരന് ഔദ്യോഗിക സ്വീകരണം രാഷ്ട്രപതി ഭവനിൽ ബുധനാഴ്ച രാവിലെ
Next Article
advertisement
ഭരണത്തലവനായി 25 വർഷം; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭരണത്തലവനായി 25 വർഷം; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
  • പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 25 വർഷം തികഞ്ഞതിന്റെ ഓർമ്മ പുതുക്കി.

  • 2001 ഒക്ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി ചുമതലയേറ്റ ദിവസത്തെ ചിത്രം മോദി പങ്കുവെച്ചു.

  • ജനങ്ങളുടെ അനുഗ്രഹത്താൽ 25 വർഷം ഗവൺമെൻ്റ് തലവനായി സേവനം ചെയ്യുന്നതിൽ നന്ദി അറിയിച്ചു.

View All
advertisement