ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്ര വൈകും; ആക്സിയം -4 ദൗത്യം വീണ്ടും മാറ്റിവച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാകാനൊരുങ്ങുകയാണ് ശുഭാൻഷു ശുക്ള
ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ലയടക്കം നാല് പേരെയും വഹിച്ചുകൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം -4 ദൗത്യം വീണ്ടും മാറ്റിവച്ചു.സ്പേസ് എക്സിന്റെ ഫാൽക്കൺ -9 റോക്കറ്റിലെ ചോർച്ച നന്നാക്കാൻ എഞ്ചിനീയർമാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ദൗത്യം മാറ്റിവച്ചത്.
പോസ്റ്റ്-സ്റ്റാറ്റിക് ബൂസ്റ്റർ പരിശോധനകളിൽ ദ്രാവക ഓക്സിജൻ ചോർച്ച തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി ആക്സിയം-4 ദൗത്യത്തിനായുള്ള ഫാൽക്കൺ-9 വിക്ഷേപണത്തിൽ നിന്ന് താത്കാലികമായി പിൻമാറുകയാണെന്ന് സ്പേസ് എക്സ് അറിയിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയായാൽ പുതിയ തീയതി പ്രഖ്യാപിക്കുമെന്നും സ്പേസ് എക്സ് പറഞ്ഞു. വിക്ഷേപണത്തിന് മുന്നോടിയായുള്ള പരിശോധനയിലാണ് റോക്കറ്റില്‍ തകരാർ കണ്ടെത്തിയത്. ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ പ്രസിദ്ധമായ ലോഞ്ച് കോംപ്ലക്സ് 39 ലോഞ്ച് പാഡിൽ നിന്ന് മാറ്റിയേക്കും.
നാസയും സ്പേസ് എക്സും ചേർന്ന് ആക്സിയം സ്പേസ് സംഘടിപ്പിക്കുന്ന ബഹിരാകാശ ദൌത്യമാണ് ആക്സിയം 4. മുപ്പത്തിയൊമ്പതുകാരനായ ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് പുറമെ ആക്സിയം-4 (ആക്സ്-4) മിഷനിൽ, മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), ഹംഗറിയിൽ നിന്നുള്ള ടിഗോർ കപു, പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിവ്സ്കി എന്നിവർ ഉൾപ്പെടുന്നു.
advertisement
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഇന്ന് വൈകീട്ട് 5.30ന് നാണ് നാലുപേരെയും വഹിച്ചുകൊണ്ട് സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരും എന്ന് നിശ്ചയിച്ചിരുന്നത്. എന്നാൽ ദ്രാവക ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെത്തുടർന്ന് മിഷൻ മാറ്റി വയ്ക്കുകയായിരുന്നു. അറ്റകുറ്റ പണികൾക്കായി സമയം വേണമെന്നാണ് സ്പേസ് എക്സ് അറിയിച്ചിരിക്കുന്നത്.
നാസ ഐഎസ്ആർഒ സഹകരണത്തിന്റെ ഭാഗമായാണ് ശുഭാൻഷു ശുക്ളയെ ആക്സിയം 4 മിഷന്റെ ഭാഗമാക്കിയത്. ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കാനൊരുങ്ങുന്ന ആദ്യ ഇന്ത്യക്കാരനുമാകാനുള്ള തായ്യാറെടുപ്പിലാണ് ശുഭാൻഷു ശുക്ള
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 11, 2025 10:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്ര വൈകും; ആക്സിയം -4 ദൗത്യം വീണ്ടും മാറ്റിവച്ചു