advertisement

കാനഡ‍യിൽ സഹപാഠികളുടെ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

Last Updated:

മദ്ധ്യപ്രദേശ് ഉജ്ജൈന് സ്വദേശിയായ 26 കാരനാണ് കൊല്ലപ്പെട്ടത്. മർദ്ദിച്ച് അവശനാക്കിയശേഷം കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു

News18
News18
 ന്യൂഡൽഹി: കാനഡയിൽ സഹപാഠികളുടെ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. മദ്ധ്യപ്രദേശ് ഉജ്ജൈന് സ്വദേശിയായ 26 കാരനാണ് കൊല്ലപ്പെട്ടത്. മർദ്ദിച്ച് അവശനാക്കിയശേഷം കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുർകിരത് സിംഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒരു വർഷത്തിന് മുമ്പാണ് ഗുർകിരത് സിംഗ് കാനഡയിലേക്ക് പോയത്. കാനഡയിലെ ചാർലി തടാകത്തിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. സഹപാഠികളുമായി ഗുർകിരത് സിംഗ് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് ​ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാനഡയിലെ നോർത്തേൺ ലൈറ്റ്സ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു ഗുർകിരത് സിംഗ്. സുഹൃത്താണ് മരണവാർത്ത കുടുംബത്തെ അറിയിച്ചത്. സെന്‍റ് ജോണ്‍ സിറ്റിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
മകന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്നും മാതാപിതാക്കൾ ആരോപിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കാനഡ‍യിൽ സഹപാഠികളുടെ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു
Next Article
advertisement
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ? 
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ?
  • കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ സാധ്യതാ പഠനം പൂർത്തിയായി

  • കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കെഎംആർഎൽ പഠനം തയ്യാറാക്കി

  • ആലപ്പുഴ, കൊല്ലം, മുംബൈ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ടെർമിനലുകളും ഇലക്ട്രിക് ബോട്ടുകളും നിർദ്ദേശിച്ചു

View All
advertisement