രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026ൽ ഓടിത്തുടങ്ങും: റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്

Last Updated:

അഹമ്മദാബാദിനും മുംബൈയ്‌ക്കുമിടയിൽ അതിവേഗ റെയിൽ (എച്ച്‌എസ്‌ആർ) പാതയിലൂടെ 508 കിലോമീറ്റർ ദൂരവും 12 സ്റ്റേഷനുകളിൽ സ്റ്റോപ്പുമായി 320 കിലോമീറ്റർ വേഗതയിലാണ് ബുള്ളറ്റ് ട്രെയിൻ ഓടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026ൽ ഓടിത്തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബുള്ളറ്റ് ട്രെയിൻ ഓടിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിനുപുറമെ ഹബീബ്ഗഞ്ച് മാതൃകയിൽ രാജ്യത്തുടനീളമുള്ള 199 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലാക്കാനുള്ള പദ്ധതിയും നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനും ലോകോത്തര നിലവാരത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സൂറത്തിനും ബിലിമോറയ്ക്കും ഇടയിൽ ഓടുമെന്ന് പ്രതീക്ഷിക്കുന്നു. അഹമ്മദാബാദിനും മുംബൈയ്‌ക്കുമിടയിൽ അതിവേഗ റെയിൽ (എച്ച്‌എസ്‌ആർ) പാതയിലൂടെ 508 കിലോമീറ്റർ ദൂരവും 12 സ്റ്റേഷനുകളിൽ സ്റ്റോപ്പുമായി 320 കിലോമീറ്റർ വേഗതയിലാണ് ബുള്ളറ്റ് ട്രെയിൻ ഓടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ട് നഗരങ്ങൾക്കുമിടയിലുള്ള നിലവിലെ ആറ് മണിക്കൂർ യാത്ര പകുതിയായി ഏകദേശം മൂന്ന് മണിക്കൂറായി കുറയ്ക്കുമെന്ന് റെയിൽവേ പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ ഏകദേശ 1.1 ലക്ഷം കോടിയുടെ 81% ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (JICA) ആണ് ധനസഹായം നൽകുന്നത്.
advertisement
രാജ്യത്തെ എല്ലാ റെയിൽവേ ട്രാക്കുകളും നിലവിൽ തറനിരപ്പിൽ ആയതിനാൽ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്നം നിലനിൽക്കുന്നതായി വന്ദേ ഭാരത് എക്‌സ്പ്രസ് അപകടത്തെക്കുറിച്ച് അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്നിരുന്നാലും, പ്രശ്നം പരിഹരിച്ചു വരികയാണെന്നും ഇത്തരം പ്രശ്നങ്ങൾ നേരിടാൻ ട്രെയിനുകൾ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ 5ജി ലാബ് ഉടൻ നിർമിക്കുമെന്ന് ഐടി, ടെലികോം മന്ത്രി കൂടിയായ അശ്വിനി ഉറപ്പുനൽകി.
advertisement
മുംബൈയിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള രാജ്യത്തെ ആദ്യത്തെ അതിവേഗ ട്രെയിൻ വന്ദേ ഭാരത് എക്‌സ്‌പ്രസ് വ്യാഴാഴ്ച ബത്വയ്ക്കും മണിനഗറിനും ഇടയിൽ എരുമകളെ ഇടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽ ആളപായമില്ലെങ്കിലും ട്രെയിനിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. എന്നിരുന്നാലും, ഇത് പൂർണ്ണമായും അറ്റകുറ്റപ്പണികൾ നടത്തി ഉടൻ തന്നെ സർവ്വീസ് പുനരാരംഭിച്ചു. രാവിലെ 11 മണിയോടെയാണ് അപകടം. വന്ദേ ഭാരത് എക്‌സ്പ്രസ് നിലവിൽ മൂന്ന് റൂട്ടുകളിൽ മാത്രമാണ് ഓടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026ൽ ഓടിത്തുടങ്ങും: റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്
Next Article
advertisement
മലപ്പുറത്ത് ബസിൽവച്ച് 13 കാരനെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
മലപ്പുറത്ത് ബസിൽവച്ച് 13 കാരനെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
  • മലപ്പുറത്ത് 13 വയസ്സുകാരനെ ബസിൽ ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.

  • കണ്ടോട്ടി പോലീസ് പ്രതിയെ വയനാട് പുതിയ ജോലി സ്ഥലത്ത് നിന്ന് പിടികൂടി.

  • പ്രതിക്കെതിരെ 2020 ൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് എടുത്തിട്ടുണ്ട്.

View All
advertisement