'വിമാനത്തില്‍ വൃത്തിയില്ല'; ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദമ്പതികള്‍ക്ക് 10000 രൂപ നഷ്ടപരിഹാരം നല്‍കണം
- Published by:Vishnupriya S
- news18-malayalam
Last Updated:
"യാത്ര ചെയ്ത കോച്ചില്‍ പ്ലാസ്റ്റിക് ബോട്ടിലുകളും ഉപയോഗിച്ച നാപ്കിനുകളും ഉപയോഗശൂന്യമായ മറ്റു വസ്തുക്കളും നിറഞ്ഞിരുന്നു"
വിമാനത്തില്‍ വൃത്തിയില്ലെന്ന് ആരോപിച്ച് ഹൈദരാബാദ് സ്വദേശികളായ ദമ്പതികള്‍ നല്‍കിയ പരാതിയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് 10000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. 2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രധാനമായും വിമാനത്തിൽ വൃത്തിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് യാത്രികനായ ഡി. രാധാകൃഷ്ണന്‍ പരാതി നൽകിയത്.
ഇവർ യാത്ര ചെയ്ത കോച്ചില്‍ പ്ലാസ്റ്റിക് ബോട്ടിലുകളും ഉപയോഗിച്ച നാപ്കിനുകളും ഉപയോഗശൂന്യമായ മറ്റു വസ്തുക്കളും നിറഞ്ഞിരുന്നതായും ആരോപിക്കുന്നു. ഇതുമൂലം ദമ്പതികൾക്ക് ഫ്ലൈറ്റിൽ തീർത്തും അസുഖകരമായ യാത്ര അനുഭവമാണുണ്ടായതെന്നും പരാതിയിൽ പറയുന്നു. വിമാനത്തിലെ വൃത്തിഹീനമായ സാഹചര്യം മൂലം തന്റെ ഭാര്യക്ക് മനംപുരട്ടല്‍ ഉണ്ടാവുകയും ഛര്‍ദിക്കുകയും ചെയ്തതായും പരാതിക്കാരൻ പറഞ്ഞു. എന്നാല്‍ യാത്രയ്ക്കിടെ ഭാര്യയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായതായി യാത്രക്കാരന്‍ പറഞ്ഞിരുന്നില്ലെന്ന് ഇന്‍ഡിഗോ അറിയിച്ചു.
യാത്രയ്ക്ക് മുമ്പ് കോച്ചുകള്‍ വൃത്തിയാക്കേണ്ട ഉത്തരവാദിത്തം ഇന്‍ഡിഗോയ്ക്ക് ഉണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. മുമ്പ് മറ്റൊരു സംഭവത്തില്‍ വിമാനം റദ്ദാക്കിയ വിവരം അറിയിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു ഉപയോക്താവിന് 30,000 രൂപ നഷ്ടപരിഹാരം നല്‍കാനും ഇന്‍ഡിഗോയോട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. മാർച്ച് 28 മുതൽ 45 ദിവസത്തിനുള്ളിൽ നഷ്ടപരിഹാര തുക നൽകണമെന്നായിരുന്നു എയർലൈനിനോട് ഉത്തരവിട്ടത്. സമയപരിധി ലംഘിച്ചാൽ 12% പലിശ ഈടാക്കുമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Telangana
First Published :
July 13, 2024 11:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'വിമാനത്തില്‍ വൃത്തിയില്ല'; ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദമ്പതികള്‍ക്ക് 10000 രൂപ നഷ്ടപരിഹാരം നല്‍കണം