വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്ന് കിണറ്റിൽ വീണ കുഞ്ഞ് മരിച്ചു

Last Updated:

സംഭവസ്ഥലത്തെത്തിയ ഉഡുപ്പി ടൗൺ പോലീസ് പ്രാഥമിക പരിശോധനകൾ നടത്തി നടപടികൾ സ്വീകരിച്ചു വരികയാണ്

News18
News18
ഉഡുപ്പി: വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്ന് കിണറ്റിലേക്ക് വീണ പിഞ്ചുകുഞ്ഞ് മരിച്ചു. ഉഡുപ്പി കിന്നിമുൽക്കിയിലെ കീർത്തന എന്ന ഒന്നര വയസ്സുകാരിയാണ് മരണപ്പെട്ടത്.
ഉറങ്ങിക്കിടന്ന കുഞ്ഞിനെ തോളിലെടുത്ത് വെള്ളം കോരുന്നതിനിടെ കുട്ടി കിണറ്റിൽ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടം നടന്നയുടൻ തന്നെ അമ്മ കയറുപയോ​ഗിച്ച് കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു. എന്നാൽ അപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവസ്ഥലത്തെത്തിയ ഉഡുപ്പി ടൗൺ പോലീസ് പ്രാഥമിക പരിശോധനകൾ നടത്തി നടപടികൾ സ്വീകരിച്ചു വരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്ന് കിണറ്റിൽ വീണ കുഞ്ഞ് മരിച്ചു
Next Article
advertisement
സിപിഎം സ്ഥാാർത്ഥിയായ ഭർത്താവ് തോറ്റു; വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഭാര്യ
സിപിഎം സ്ഥാാർത്ഥിയായ ഭർത്താവ് തോറ്റു; വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഭാര്യ
  • ഭർത്താവ് സിപിഎം സ്ഥാനാർത്ഥിയായി തോറ്റതിനു ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഭാര്യ പോസ്റ്റ് ചെയ്തു

  • ഭർത്താവ് ജയിച്ചാൽ വിദേശത്തേക്ക് പോകാനുള്ള ആഗ്രഹം സാധ്യമാകില്ലെന്നു ഭാര്യ വിശദീകരിച്ചു

  • സമൂഹമാധ്യമ പോസ്റ്റുകൾ ചർച്ചയായതോടെ നന്ദി അറിയിച്ച കാരണവും ഭാര്യ ഫേസ്ബുക്കിൽ വിശദീകരിച്ചു

View All
advertisement