ടിവികെ റാലിയില്‍ കൂടുതല്‍ ആള്‍ക്കൂട്ടത്തെ അനുവദിച്ച വിജയ്‌യുടെ അനുയായിയെ തടഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി

Last Updated:

"നിങ്ങള്‍ ഒരുപാട് പേരുടെ രക്തം കണ്ടതല്ലേ, 40 പേര്‍ മരിച്ചു. നിങ്ങള്‍ എന്താണീ ചെയ്യുന്നത്", ഇഷ സിംഗ് അദ്ദേഹത്തോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം

ഇഷ സിംഗ്
ഇഷ സിംഗ്
തമിഴക വെട്രി കഴകം (ടിവികെ) നടത്തിയ വന്‍ റാലിക്കിടയില്‍ വിജയ്‌യുടെ അനുയായിയെ നിലയ്ക്കുനിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയ ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. നിയന്ത്രിതമായ എണ്ണം ആളുകള്‍ക്ക് അനുമതി നല്‍കിയിരുന്ന വേദിയിലേക്ക് കുടുതല്‍ പേരെ പ്രവേശിപ്പിച്ചതിനാണ് ഇഷ സിംഗ് വിജയ്‌യുടെ അനുയായിയെ ശകാരിച്ചത്. ഇതേത്തുടര്‍ന്ന് ഇഷ സിംഗിനെ പുതുച്ചേരിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റിയതായാണ് റിപ്പോര്‍ട്ട്.
41 പേരുടെ മരണത്തിന് കാരണമായ കരൂര്‍ ദുരന്തത്തിന് ശേഷം ടിവികെ തലവന്‍ വിജയ് നടത്തിയ ആദ്യ റാലിക്കിടെയാണ് ഇഷ സിംഗ് അദ്ദേഹത്തിന്റെ അനുയായിയെ തടഞ്ഞുനിര്‍ത്തി ശകാരിച്ചത്. ഇത്ര വലിയ ദുരന്തം നേരിട്ടിട്ടും റാലിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളെ പ്രവേശിപ്പിച്ചതാണ് ഇഷ സിംഗിനെ പ്രകോപിതയാക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഇഷ സിംഗ് ദേശീയ ശ്രദ്ധനേടുകയും പ്രശംസ നേടുകയും ചെയ്തിരുന്നു.
പുതുച്ചേരിയിലെ ഉപ്പളം എക്‌സ്‌പോ ഗ്രൗണ്ടിലാണ് റാലി സംഘടിപ്പിച്ചത്. കര്‍ശനമായ പോലീസ് മേല്‍നോട്ടത്തിലാണ് റാലി നടന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ടിവികെ ജനറല്‍ സെക്രട്ടറി ബുസ്സി ആനന്ദ് വേദിയിലേക്ക് പോയി വേദിക്കുള്ളില്‍ സ്ഥലമുണ്ടെന്ന് പ്രഖ്യാപിക്കുകയും കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. ഉടന്‍ തന്നെ ഇഷ സിംഗ് ഇടപ്പെടുകയും അദ്ദേഹം സംസാരിക്കുന്നത് തടയുകയും ചെയ്തു. മൈക്രഫോണ്‍ അവര്‍ പിടിച്ചെടുക്കുന്നതും വീഡിയോയില്‍ കാണാം.
advertisement
"നിങ്ങള്‍ ഒരുപാട് പേരുടെ രക്തം കണ്ടതല്ലേ, 40 പേര്‍ മരിച്ചു. നിങ്ങള്‍ എന്താണീ ചെയ്യുന്നത്", ഇഷ സിംഗ് അദ്ദേഹത്തോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. അനുവദനീയമായ പരിധിക്കപ്പുറം ആളുകളെ പ്രവേശിക്കാന്‍ സാധിക്കില്ലെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു.
സെപ്റ്റംബര്‍ 28-ന് കരൂരില്‍ നടന്ന ടിവികെ റാലിയില്‍ 41 പേര്‍ തിക്കിലും തിരക്കിലും കൊല്ലപ്പെട്ടതിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു ഇഷ സിംഗിന്റെ വാക്കുകള്‍. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കിയതിന് സിംഗിനെ പ്രശംസിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായത്.
advertisement
1998-ല്‍ മുംബൈയില്‍ ജനിച്ച ഇഷ 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ യോഗേഷ് പ്രതാപ് സിംഗിന്റെ മകളാണ്. 2020-ലെ യുപിഎസ്‍സി സിഎസ്ഇ പരീക്ഷയില്‍ 191-ാം റാങ്ക് നേടിയാണ് ഇഷ സര്‍വീസില്‍ കേറിയത്. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലൂടെയും ഇഷ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ബംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂളില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയിട്ടുണ്ട്.  2021-ല്‍ മുംബൈയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട മൂന്ന് പേരുടെ വിധവകള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നേടികൊടുക്കുന്നതിനും അവര്‍ പ്രവര്‍ത്തിച്ചു.
advertisement
Summary: IPS officer who earned applause on social media for stopping Vijay's supporter during a huge rally organized by Tamil Vettri Kazhagam (TVK) has been transferred
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ടിവികെ റാലിയില്‍ കൂടുതല്‍ ആള്‍ക്കൂട്ടത്തെ അനുവദിച്ച വിജയ്‌യുടെ അനുയായിയെ തടഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി
Next Article
advertisement
ഉഴുന്നുവടയിലെ തുള വെറുതെ ഭംഗിക്കല്ല; പിന്നിൽ ശാസ്ത്രീയമായ ഒരു കാരണമുണ്ട്
ഉഴുന്നുവടയിലെ തുള വെറുതെ ഭംഗിക്കല്ല; പിന്നിൽ ശാസ്ത്രീയമായ ഒരു കാരണമുണ്ട്
  • ഉഴുന്നുവടയുടെ നടുവിലെ ദ്വാരം വടയുടെ ഉപരിതല വിസ്തീർണ്ണം വർദ്ധിപ്പിച്ച് ഒരേപോലെ വേകാൻ സഹായിക്കുന്നു.

  • ഈ ദ്വാരം വട അമിതമായി എണ്ണ കുടിക്കുന്നത് തടയുകയും, പുറംഭാഗം മൊരിഞ്ഞതും ഉൾഭാഗം മൃദുവായതുമാക്കുന്നു.

  • വടയുടെ ആകൃതി വെറും പാരമ്പര്യമല്ല, മികച്ച എഞ്ചിനീയറിംഗ് കാരണം തലമുറകളായി നിലനിൽക്കുന്നു.

View All
advertisement