നട്ടെല്ലിന് പകരം വാഴപ്പിണ്ടി അല്ലെങ്കിൽ മഞ്ചേശ്വരത്ത് SDPI വോട്ട് വേണ്ടെന്ന് സതീശൻ പറയണം: കെ സുരേന്ദ്രൻ
- Published by:Rajesh V
- news18-malayalam
Last Updated:
'മുസ്ലിം സംഘടനകളെ ഉപയോഗിച്ച് സമ്മർദം ചെലുത്തിയാണ് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ചത്'
കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചത് യുഡിഎഫും എസ്ഡിപിഐയും തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്ന് ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. പത്രിക പിൻവലിച്ച കെ എം അഷ്റഫിന്റെ നടപടിക്ക് പിന്നിൽ വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും നേരിട്ട് നടത്തിയ ഇടപെടലുകളാണെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലിം സംഘടനകളെ ഉപയോഗിച്ച് സമ്മർദം ചെലുത്തിയാണ് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ചത്. 'പ്രതിപക്ഷ നേതാവ് വി ഡി സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയല്ല ഉള്ളതെങ്കിൽ, എസ്ഡിപിഐയുടെ വോട്ടുകൾ വേണ്ടെന്ന് പരസ്യമായി പറയാൻ തയാറാവണം,'- സുരേന്ദ്രൻ പറഞ്ഞു. ഇത്തരം അവിശുദ്ധ സഖ്യങ്ങളൊന്നും മഞ്ചേശ്വരത്ത് ഇത്തവണ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയുണ്ടാകുന്നത് ബിജെപിയെ സഹായിക്കുമെന്ന വിലയിരുത്തലിനെത്തുടർന്ന് ഇന്ന് ഉപ്പളയിൽ ചേർന്ന യോഗത്തിലാണ് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ എസ്ഡിപിഐ തീരുമാനിച്ചത്. മതേതര വോട്ടുകൾ ഭിന്നിപ്പിക്കുന്നത് തടയാനാണ് സ്ഥാനാർത്ഥിയെ പിൻവലിച്ചതെന്നാണ് എസ്ഡിപിഐ നേതൃത്വം പറയുന്നത്.
advertisement
Summary: BJP leader K. Surendran has alleged a "secret deal" between the UDF and SDPI following the withdrawal of the SDPI candidate in the Manjeshwaram constituency. Speaking in Kasaragod, Surendran claimed that Opposition Leader V.D. Satheesan and IUML leader P.K. Kunhalikutty directly intervened to ensure the withdrawal.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
Mar 26, 2026 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നട്ടെല്ലിന് പകരം വാഴപ്പിണ്ടി അല്ലെങ്കിൽ മഞ്ചേശ്വരത്ത് SDPI വോട്ട് വേണ്ടെന്ന് സതീശൻ പറയണം: കെ സുരേന്ദ്രൻ








