ചരിത്ര നേട്ടവുമായി ISRO ; എല്‍.വി.എം-3 വിക്ഷേപണം വിജയം, 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

Last Updated:

ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്ന വമ്പൻ പദ്ധതിയാണ് വൺവെബ്

ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ നിര്‍ണായക നേട്ടവുമായി ഐ എസ് ആർ ഒ. ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ ‘വണ്‍ വെബി’ന്റെ 36 ഉപഗ്രഹങ്ങളും വഹിച്ച് ഐ.എസ്.ആര്‍.ഒ.യുടെ എല്‍.വി.എം.-3 റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ദൗത്യത്തിലൂടെ 36 ഉപഗ്രഹങ്ങൾ ഐ എസ് ആർ ഒ ഭ്രമണപഥത്തിൽ എത്തിച്ചു..രാത്രി 12.07 നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്നാണ് വൺ വെബിന്റെ ഉപഗഹങ്ങളുമായി റോക്കറ്റ് കുതിച്ചുയര്‍ന്നത്.
ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതിയ ചരിത്രമാണ് ഇതിലൂടെ രചിക്കപ്പെട്ടത്. 5400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളാണ് ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിച്ചത്. ഇന്ത്യയില്‍ നിന്ന് ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതും ആദ്യമാണ്.
advertisement
രാജ്യാന്തര വാണിജ്യ ഉപഗ്രഹ വിക്ഷേപണ വിപണിയിലേക്കു നിർണായക മുന്നേറ്റത്തിനൊരുങ്ങുന്ന ഇസ്റോ, വൺവെബ് കമ്പനിയുടെ ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിലൂടെ നിർണായക നാഴികകല്ലാണ് പിന്നിട്ടത്. ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്ന വമ്പൻ പദ്ധതിയാണ് വൺവെബ്.
ഇതുമായി ബന്ധപ്പെട്ട് നെറ്റ് വര്‍ക്ക് ആക്സസ് അസോസിയേറ്റഡ് ലിമിറ്റഡും (വണ്‍വെബ്ബ്) ഐ.എസ്.ആര്‍.ഒയുടെ സഹ സ്ഥാപനമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും തമ്മില്‍ കരാറിലെത്തിയിരുന്നു.  2023 ജനുവരിയില്‍ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും.
advertisement
ഇന്ത്യയുടെ ഭാരതി ഗ്ലോബലും യുകെ സര്‍ക്കാരും സംയോജിച്ചുള്ള സംരംഭമാണ് വണ്‍ വെബ്ബ്. 650 ഉപഗ്രഹങ്ങള്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിക്ഷേപിക്കുകയും അവയുടെ പിന്‍ബലത്തില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
മലയാളം വാർത്തകൾ/ വാർത്ത/India/
ചരിത്ര നേട്ടവുമായി ISRO ; എല്‍.വി.എം-3 വിക്ഷേപണം വിജയം, 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement