ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ തീവ്രവാദികൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്ലി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും ഹീനകൃത്യം നടത്തിയ ഭീകരർക്ക് അവർ ഒരിയ്ക്കലും മറക്കാത്ത തിരിച്ചടി നൽകുമെന്ന് കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.
മുതിർന്ന സി ആർ പി എഫ് ഉദ്യോഗസ്ഥരുമായി പ്രതിരോധ ഉപദേഷ്ടാവ് അജിത് ഡോവൽ ചർച്ച നടത്തി. സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നതായി പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചു.
ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് നാളെ കാശ്മീരിൽ എത്തും. ഡൽഹിയിൽ തിരക്കിട്ട പ്രതിരോധ കൂടിയാലോചനകൾ തുടങ്ങി. ഭീകരാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി സംഭവഗതികൾ ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങുമായി ചർച്ച ചെയ്തതായി അറിയിച്ചു. രക്തസാക്ഷികളായ സൈനികരുടെ കുടുംബത്തിനൊപ്പം രാഷ്ട്രം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുമെന്നു പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.
മോഡി സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും രംഗത്തെത്തി. മോഡി അധികാരത്തിൽ വന്ന ശേഷം നടക്കുന്ന പതിനെട്ടാമത്തെ വൻ ഭീകരാക്രമണമാണ് ഇത്. അന്പത്തിയാറു ഇഞ്ചുകാരൻ ഇതിനു എങ്ങനെ മറുപടി നൽകുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ചോദിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.