Covid19| കറുത്ത കോട്ടിന് തത്ക്കാലം വിട; അഭിഭാഷകർക്ക് പുതിയ ഡ്രസ് കോഡ്

Last Updated:

അഭിഭാഷകർക്കും ജഡ്ജിമാർക്കും വേണ്ടിയുള്ള ഡ്രസ് കോഡിനെക്കുറിച്ചുള്ള നിർദേശങ്ങൾ സുപ്രീം കോടതി ഉടൻ പുറത്തിറക്കും.

ന്യൂഡൽഹി: അഭിഭാഷകരും ജഡ്ജിമാരും തത്കാലം കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെ. കോട്ടും ഗൗണും ധരിക്കുന്നത് വൈറസ് പിടിപെടുന്നത് എളുപ്പമാക്കുന്നതിനാലാണ് ഇത്തരത്തിലൊരു നിർദേശം നൽകിയിരിക്കുന്നത്.
മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഒരു കേസുമായി ബന്ധപ്പെട്ട വാദങ്ങൾ വീഡിയോ കോൺഫറൻസിംഗിലൂടെ ഉന്നയിക്കുന്നതിനിടെയാണ് ബോബ്ഡെ ഇക്കാര്യം അറിയിച്ചത്. അഭിഭാഷകർക്കും ജഡ്ജിമാർക്കും വേണ്ടിയുള്ള ഡ്രസ് കോഡിനെക്കുറിച്ചുള്ള നിർദേശങ്ങൾ സുപ്രീം കോടതി ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണിനെ തുടർന്ന് കോടതി നടപടികൾ വീഡിയോ കോൺഫറൻസിംഗ് വഴിയാക്കിയിരുന്നു. ഈ സമയത്ത് അഭിഭാഷകർ കോട്ടും ഗൗണു ധരിക്കാതെയാണ് വാദങ്ങൾ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് തുടർന്നും തത്ക്കാലം കോട്ടും ഗൗണും വേണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
കറുത്ത കോട്ടിനും ​ഗൗണിനും പകരം വെള്ള ഷർട്ട്, വെള്ള സൽവാർ കമ്മീസ്, വെള്ള സാരി എന്നിവയാകും തത്കാലം അഭിഭാഷകരുടെയും ജഡ്ജിമാരുടെയും വേഷമെന്നാണ് സൂചനകൾ.
advertisement
അടച്ചിട്ട കോടതിമുറികളിൽ അടുത്തയാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് വിവരം. ആദ്യഘട്ട്തതിൽ ജഡ്ജിമാർ മാത്രമായിരിക്കും കോടതിമുറികളിലെത്തി വാദം കേൾക്കുക. അഭിഭാഷകർ അവരവരുടെ ചേംബറുകളിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ വാദം നടത്തിയാൽ മതി.
മലയാളം വാർത്തകൾ/ വാർത്ത/India/
Covid19| കറുത്ത കോട്ടിന് തത്ക്കാലം വിട; അഭിഭാഷകർക്ക് പുതിയ ഡ്രസ് കോഡ്
Next Article
advertisement
സംസ്ഥാന സർക്കാരിൻ്റെ വികസന സദസുമായി സഹകരിക്കേണ്ടെന്ന് യുഡിഎഫ്; മലപ്പുറത്ത് സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
സംസ്ഥാന സർക്കാരിൻ്റെ വികസന സദസുമായി സഹകരിക്കേണ്ടെന്ന് യുഡിഎഫ്; മലപ്പുറത്ത് സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
  • യുഡിഎഫ് സംസ്ഥാന സർക്കാരിൻ്റെ വികസന സദസുമായി സഹകരിക്കേണ്ടെന്ന് പ്രഖ്യാപിച്ചു.

  • മലപ്പുറത്ത് മുസ്ലിം ലീഗ് സംസ്ഥാന സർക്കാരിൻ്റെ വികസന സദസുമായി സഹകരിക്കുമെന്ന് അറിയിച്ചു.

  • യുഡിഎഫ് വികസന സദസിനെ ധൂർത്താണെന്ന് ആരോപിച്ച് സഹകരിക്കില്ലെന്ന് വ്യക്തമാക്കി.

View All
advertisement